സ്വകാര്യബസ് പണിമുടക്ക് കാഞ്ഞിരപ്പള്ളി മേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കി. മണിമല, ചേനപ്പാടി, ഇടക്കുന്നം, തന്പക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ യാത്രക്കാരാണ് കൂടുതൽ ബുദ്ധിമുട്ടിലായത്. കെഎസ്ആർടിസി സർവീസ് ഇല്ലാത്ത പ്രദേശങ്ങളിലെ യാത്രക്കാർ സ്വന്തം വാഹനങ്ങളെയും സമാന്തര സർവീസുകളെയും ആശ്രയിച്ചു. കാ ഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിൽ രണ്ട് സ്വകാര്യബസുകൾ സർവീസ് നടത്തി. എറണാകുളത്തുനിന്നു കാഞ്ഞിരപ്പള്ളിവഴി കുമളിയിലേക്കുള്ള സ്വകാര്യബസും സർവീസ് നടത്തി. സ്വകാര്യബസ് സമരം സർക്കാർ സ്ഥാപനങ്ങളുടെയോ സർക്കാർ ആശുപത്രികളുടെയോ പ്രവർത്തനത്തെ ബാധിച്ചില്ല. എന്നാൽ, ജനറൽ ആശുപത്രിയിൽ ചികിത്സതേടി എത്തിയവരുടെ എണ്ണത്തിൽ കുറവുണ്ടായി. ദേശീയ പാതയിൽ കെഎസ്ആർടിസി സർവീസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. സ്വകാര്യബസുകളിൽ സ്കൂളിൽ എത്തുന്ന വിദ്യാർഥികൾക്കു സ്കൂൾ ബസുകളിൽ യാത്രാസൗകര്യം ഒരുക്കി.

പ്രിയദര്‍ശിനി പദ്ധതിയില്‍പ്പെടുത്തി കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസ് വ്യവസായം കടുത്ത പ്രതിസന്ധിയിലായതോടെയാണ് ബസുടമകള്‍ പ്രതിഷേധിക്കുന്നത്. പദ്ധതി നടപ്പാക്കിയതോടെ കേരളത്തിലെ 12,000 സ്വകാര്യ ബസുകളില്‍ 8000ത്തിലധികം ബസുകൾ വലിയ നഷ്ടം സഹിച്ചാണു കഴിഞ്ഞ 15 മുതല്‍ സര്‍വീസ് നടത്തുന്നത്. പ്രതിദിനം 1000 രൂപമുതല്‍ 4000 രൂപവരെയാണ് മിക്ക ബസുകളുടെയും വരുമാന നഷ്ടം. പലയിടത്തും നിവൃത്തിയില്ലാതെ ബസുകള്‍ സര്‍വീസ് നിര്‍ത്തുകയാണ്.
നിരവധി തൊഴിലാളികളുടെ ജോലി നഷ്ടപ്പെടുകയും മറ്റു പലര്‍ക്കും വേതനം കുറയുകയും ചെയ്യുന്ന അവസ്ഥയാണിപ്പോള്‍. ലക്ഷക്കണക്കിനു മുതല്‍മുടക്കുള്ള ബസുകളുടെ വായ്പാത്തവണകള് അടയ്ക്കാനോ ദൈനംദിന ജോലികള്‍ തീര്‍ക്കുന്നതിനോ ഉടമകള്‍ക്കു കഴിയുന്നില്ല. സൗജന്യയാത്രാ പദ്ധതി ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴും പ്രതിസന്ധിക്ക് അയവു വരുത്താനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്നില്ലെന്നാണ് ബസുടമകള്‍ പറയുന്നത്.

+ There are no comments
Add yours