മുണ്ടക്കയം എസ്. എൻ. ഡി. പി യോഗം ഹൈറേഞ്ച് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള പ്രീ മാരേജ് കൗൺസിലിംഗ് കോഴ്സ് 60 മത് ബാച്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാ ടിക്കുഴി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.ജീരാജ്, ബോര്‍ഡ് അംഗങ്ങളായ ഡോ. പി അനിയൻ, ഷാജി ഷാസ്, കൗൺസിൽ അംഗങ്ങളായ സി.എൻ.മോഹനൻ, രാജപ്പൻ എന്തയാ ർ, ഷിനു പനക്കച്ചിറ, ശോഭാ യശോധരൻ, കോഴ്സ് കൺവീനർ പി.വി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
വിവാഹ ജീവിതവും ലൈംഗികതയും എന്ന വിഷയത്തിൽ ഡോക്ടർ സുരേഷ് കുമാറും, ശ്രീനാരായണ ധർമ്മം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ ആശാ പ്രദീപും ക്ലാ സെടുത്തു. കോഴ്സ് സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 മുതൽ 11 മണി വരെ സ്ത്രീ പുരുഷ മനഃശാസ്ത്രവും കുടുംബ ഭദ്രതയും എന്ന വിഷയത്തിൽ ഡോ. ഗ്രേസ് ലാലും 11 മുതൽ ഒന്നു വരെ മാതൃകാ ദമ്പതികൾ എന്ന പ ഡോ. രാജേഷ് പൊന്മലയും,2 മുതൽ 4 വരെ മദ്യപാനം, യുവത്വം, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത എന്ന വിഷയത്തിൽ ജോർജുകുട്ടി ആഗസ്തിയും ക്ലാസ് നയിക്കും.

+ There are no comments
Add yours