എരുമേലി കാളകെട്ടി -അഴുത വഴിയുള്ള പരമ്പരാഗത കാനനപാത തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് എരുമേലിയില്‍ പ്രതിഷേധ യാത്ര. പരമ്പ രാഗത കാനനപാത തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഹൈ ന്ദവ സംഘടനകളുടേയും അയ്യപ്പഭക്ത സംഘടനകളുടെയും നേതൃത്വത്തില്‍ എരുമേലിയില്‍ നിന്നുമാണ് രാവിലെ പ്രതിഷേധ യാത്ര ആരംഭിച്ചത് .എരു മേലി ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നടന്ന പ്രതിഷേധ യാത്ര അയ്യപ്പഭക്ത നും പ്രമുഖ സിനിമ നടനുമായ ദേവന്‍ ഉദ്ഘാടനം ചെയ്തു.

 

 

 

 

 

കോവിഡ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രം ആചാരം പാലിച്ചു ള്ള തീര്‍ത്ഥാടനത്തിനും പരമ്പരാഗത കാനനപാതയിലൂടെയുള്ള യാത്ര യ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ആചാരം പാലിച്ചുള്ള തീ ര്‍ത്ഥാടന ത്തിനും കാനനപാതയിലൂടെയുള്ള യാത്രയ്ക്കും സര്‍ക്കാര്‍ അനു മതി നല്‍കണമെന്നും, സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളും,ജില്ലാ ഭരണകൂട വും അയ്യപ്പഭക്തര്‍ക്ക് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും ആവശ്യ പ്പെട്ടാണ് തീര്‍ത്ഥാടന പ്രതിഷേധ യാത്ര സംഘടിപ്പിചിരിക്കുന്നത് .പ്രതിഷേധ യാത്ര ഇരുമ്പൂന്നിക്കരയില്‍ പോലീസ് തടഞ്ഞു.