മണിമല: പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കറിക്കാട്ടൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ വൈകുന്നേരം നാലിനാ യിരുന്നു സംഭവം. നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിയെ ഇടിച്ച ശേഷം മറിയു കയായിരുന്നു. മണിമലയിൽ നിന്ന് പൊന്തപുഴ ഭാഗത്തേക്ക് പോയ കാറായിരുന്നു അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.