റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുത്ത വിദ്യാര്‍ഥിയെ അനുമോദിച്ചു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി: ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ പങ്കെടുത്ത അക്ഷിത മുരുകനെ അനുമോദിച്ചു. ന്യൂമാന്‍ കോളേജ് ബി.എ. ഹിസ്റ്ററി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് അക്ഷിത. പത്ത് ക്യാമ്പുകളില്‍ പങ്കെടുത്ത് വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് ഡല്‍ഹിയില്‍ നടന്ന പരേഡിലേക്ക് തിരഞ്ഞെ ടുത്തത്. എന്‍.സി.സിയുടെ ഭാഗമായത് മുതല്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഈ വര്‍ഷമാണ് സാധ്യമായതെന്നും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവമാ യിരുന്നെന്നും അക്ഷിത പറഞ്ഞു.

പുല്‍ക്കുന്ന് കൈരളി വനിതാ കുടുംബശ്രീ നല്‍കിയ സ്വീകരണത്തില്‍ വാര്‍ഡംഗം ജോണിക്കുട്ടി മഠത്തിനകം മൊമെന്റോ നല്‍കി ആദരിക്കുന്നു. കുടുംബശ്രീ പ്രസിഡന്റ് കൊച്ചുറാണി മുരുകന്‍, സെക്രട്ടറി മോളി ബേബി മാന്തറയില്‍ , മുരുകന്‍ കുന്നുംപുറത്ത്, മുന്‍ വാര്‍ഡംഗം ഡൈയ്‌സി ജോര്‍ജുക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. കുന്നുംപുറത്ത് വീട്ടില്‍ മുരുകന്‍- റാണി  ദമ്പതികളുടെ മകളാണ് അക്ഷിത. സഹോദരിമാര്‍: അഷ്മിത, അര്‍പ്പിത.

Share :

You May Also Like

More From Author

+ There are no comments

Add yours