ചോർന്ന് ഒലിക്കുന്ന പമ്പ് ഹൗസ് അപകടാവസ്ഥയിൽ

Estimated read time 0 min read
Share :

വാഴൂർ ഇളമ്പള്ളി കവലയിലെ ചോർന്ന് ഒലിക്കുന്ന പമ്പ് ഹൗസ് മഴക്കാലമായതോടെ മഴവെള്ളം അകത്തു വീഴാതിരിക്കുവാൻ കെട്ടിടത്തിൻ്റെ മേൽക്കൂര ടാർ പോ ളിൻ കൊണ്ട് മൂടിയിരിക്കുകയാണ്. പമ്പ് ഓപ്പറേറ്റർ ഭയന്ന് മോട്ടർ ഓണാക്കിയതിന് ശേഷം കെട്ടിടത്തിൻ്റെ വെളിയിൽ ഇറങ്ങി നിൽക്കുകയാണ് പതിവ്.

ജലവിതരണ വകുപ്പിൻ്റെ നെടുംകുന്നം സെക്ഷന്കീഴിലാണ് പതിനേഴാംമൈൽ ഇളംപള്ളി തോടിന് സമീപത്തെ പമ്പ് ഹൗസ്. വാഴൂർ പഞ്ചായത്തിലെ വിവിധ ഭാഗ ങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്നത് ഇവിടെ നിന്നുമാണ്. കെട്ടിടം നിലംപൊത്തിയാൽ അകത്ത് ജീവനക്കാരുണ്ടെങ്കിൽ വലിയ അപകടം സംഭവിക്കാം. പമ്പിങ്ങ് മോട്ടറും സംവിധാനങ്ങളും തകരുകയും കുടിവെള്ളവിതരണം നിലയ്ക്കുകയും ചെയ്യും. ജലജീവൻ പദ്ധതി നടന്നു വരുന്നതു കൊണ്ടാണ് പമ്പ് ഹൗസിൻ്റെ ശോച്യവസ്ഥ പരിഹരിക്കുവാൻ നടപടികൾ സ്വീകരിക്കാത്തതെന്നാണ് സൂചന.ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിന് പകരം എത്രയും വേഗം പമ്പ് ഹൗസിന് പുതി യ കെട്ടിടം നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി.

Share :

You May Also Like

More From Author

+ There are no comments

Add yours