പഴയിടം കോസ് വേയുടെ അപ്രോച്ച് റോഡ് തകർന്നു, കോസ് വേയുടെ ഉയരം കൂട്ടണം

Estimated read time 0 min read
Share :
എരുമേലി, മണിമല, കാഞ്ഞിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളെ ബൻധിപ്പിക്കുന്ന പഴയിടം കോസ് വേയുടെ അപ്രോച്ച് റോഡ് തകർന്നു. ഈ റോഡിൽ വൻ കുഴികളാണ് രൂ പപ്പെട്ടിട്ടുള്ളത്. ഇതിൽ വെള്ളം കെട്ടി നിൽക്കുകയാണ്. സ്‌കൂട്ടറുമായെത്തി കുഴിയിൽ വീണ് നാട്ടുകാർക്ക് പരിക്കു പറ്റുക പതിവാണ്. പൊതുമരാമത്തു വകുപ്പിൻ്റെ ഉടമസ്ഥ തയിലുള്ള ഈ റോഡ് നന്നാക്കുവാനും കോസ് വേയുടെ ഉയരം വർധിപ്പിക്കുവാനും അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പുതിയ പാലം പണിയുവാൻ എസ്റ്റിമേറ്റ് എടുത്തിരുന്നങ്കിലും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചില്ലന്നും പരാതിയുണ്ട്. കനത്ത മഴയിൽ കോസ്‌വേ പാലത്തിൽ വെള്ളം കയറുന്നതു പതിവാണ്. ഇതോടെ പാലത്തിലൂടെയുള്ള ഗതാഗതം നിലയ്ക്കും. പാലത്തിന് സമീപം റോഡിൽ കുഴികൾ രൂപപെട്ടതോടെ അപകടങ്ങളും പതിവാകുന്നതായി നാ ട്ടുകാർ പറയുന്നു.
Share :

You May Also Like

More From Author

+ There are no comments

Add yours