എരുമേലി പട്ടികജാതി സഹകരണ സംഘത്തിന് പിൽഗ്രിം സെൻറ്റർ സ്ഥാപിക്കുവാൻ സംസ്ഥാന  സർക്കാർ 25 ലക്ഷം രൂപ അനുവദിച്ചു.പിൽഗ്രിം സെൻറ്റർ, കോഫി ബാർ, ഇൻറ്റർ നാഷണൽ സെൻറ്റർ എന്നിവ നിർമ്മിക്കും. ഇതിനായി നിർമ്മിക്കുന്ന കെട്ടിട ത്തിന്റെ ശിലാസ്ഥാപനം എരുമേലി പഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ ജോർജുകുട്ടി നിർവ്വഹിച്ചു.
സംഘം പ്രസിഡണ്ട് എം ജെ പ്രമ്പാദ് ചടങ്ങിൽ അധ്യക്ഷനായി. വൈസ് പ്രസിഡണ്ട് പി വി പ്രസാദ്, അസിസ്റ്റൻറ്റ് രജിസ്റ്റാർ ഷെമീർ , കെ സി ജോർജുകുട്ടി, വി  പി രാജൻ എന്നിവർ സംസാരിച്ചു.