കാഞ്ഞിരപ്പള്ളി:കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി  ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മുണ്ടക്കയം, കൂട്ടിക്കൽ, എരുമേലി എന്നീ സാമൂഹിക ആരോഗ്യ കേന്ദ്ര ങ്ങളിലെ ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും ഉപയോഗിക്കുന്നതിന് 1200 മാ സ്കുകൾ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. പൊതു ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ എ ന്നീ പഞ്ചായത്തുകളിലെ പൊതു സ്ഥലങ്ങൾ, ആശുപത്രികൾ, പോലീസ് സ്റ്റേഷനുകൾ, ഏ.ടി.എം കൗണ്ടറുകൾ എന്നിവ ശുചീകരിച്ചു.

മാസ്കുകളുടെ ബ്ലോക്കുതല വിതരണോത്ഘാടനം മുണ്ടക്കയം സാമുഹിക ആരോഗ്യ കേ ന്ദ്രം അസിസ്റ്റന്റ് സർജൻ ഡോ. തസ്നീം ബാനുവിന് നൽകി പ്രസിഡന്റ് സോഫി ജോസ ഫ്  നിർവ്വഹിച്ചു.വിവിധ പ്രവർത്തനങ്ങൾക്ക് വൈസ് പ്രസിഡന്റ് പി.ഏ. ഷെമീർ, ലീ ലാമ്മ കുഞ്ഞുമോൻ, റോസമ്മ ആഗസ്തി,പി.ജി.വസന്തകുമാരി, ,അജിതാ രതീഷ്, വി. ടി.അയൂബ് ഖാൻ ,ശുഭേഷ് സുധാകരൻ, ജോളി മടുക്കക്കുഴി, മറിയമ്മ ജോസഫ് എന്നി വർ നേതൃത്വം നൽകി. 04.04.20 എരുമേലി ,മണിമല പഞ്ചായത്തുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ സാനിട്ടേഷൻ ടീമിന്റെ നേതൃത്വത്തിൽ നടത്തും.