കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് പട്ടിമറ്റം പൂതക്കുഴി റോഡ് PWD യെ കൊണ്ട് ഏറ്റെടുപ്പിച്ച് ശബരിമല റോഡ് ആക്കി ഉയർത്തണമെന്ന് ഡിവൈ എഫ്ഐ കാഞ്ഞിരപ്പള്ളി സൗത്ത് മേഖലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെ ട്ടു. വിഴിക്കത്തോട് എസ്എൻഡിപി ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം ഡിവൈ എഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം ഷമീം അഹമ്മദ് ഉദ്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി അയ്യൂബ് ഖാൻ പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി അജാസ് റഷീദ്  സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.ജസ്റ്റിൻ എം പി,ലിനു കെ ജോൺ, സൂര്യ ബിജു എന്നിവർ പ്രസീഡിയം നിയന്ത്രിച്ചു. കേരളത്തിൽ പ്രതിഭകളെ ആദരിക്കൽ ച ടങ്ങ് സംഘടിപ്പിച്ചു. സമ്മേളനം അയ്യൂബ്ഖാൻ സെക്രട്ടറിയായും ജസ്റ്റിൻ എം പി പ്രസി ഡണ്ടായും സഹീദ് ഇ എസ് ട്രഷററായും 18 അംഗ മേഖല കമ്മിറ്റിയെ തെരഞ്ഞെടു ത്തു.  എം എ റിബിൻ ഷാ,അർച്ചന  സദാശിവൻ,അജി കെ സി, വി.സജിൻ, കെ എൻ ദാമോദരൻ, ആർ സന്തോഷ്  തുടങ്ങിയവർ പങ്കെടുത്തു.