ഹൈവേ വികസനം കഴിഞ്ഞപ്പോൾ തകിടിക്കൽപ്പീടിക-മരുതനാൽ റോഡ് അപക ടാവസ്ഥയിൽ.ഹൈവേ നിർമാണം കഴിഞ്ഞപ്പോൾ ഹൈവേയിലേക്കുള്ള ഇടറോഡ് അപകടാവസ്ഥയിലായി.ചെറുവള്ളി തകിടിക്കൽപ്പീടിക-മരുതനാൽ റോഡ് അശാ സ്ത്രീയമായി ഉയർത്തിയപ്പോൾ കുത്തിറക്കമായി.
കഴിഞ്ഞ ദിവസം പാറവിള തങ്കമണി(69) ഈ റോഡിൽ തെന്നിവീണ് തലയ്ക്ക് പരിക്കേറ്റു. അടുത്തിടെ  ആശവർക്കർക്കും തെന്നിവീണ് പരിക്കേറ്റു. റോഡിന്റെ ചെരിവ് കുറച്ചില്ലെങ്കിൽ കൂടുതൽ അപകടങ്ങൾക്കിടയാകും.