കരിയർ ഗൈഡൻസ്, ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് ഫെസ്റ്റ്

Estimated read time 0 min read
Share :

കേരള സർക്കാർ വനം വന്യജീവി വകുപ്പ് പെരിയാർ ഡിവിഷനും, പെരുവന്താനം സെന്റ്‌ ആന്റണീസ് കോളേജും സംയുക്തമായി വിദ്യാർത്ഥികൾക്കായി ഏകദിന കരിയർ ഗൈഡന്‍സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വെര്‍ച്വല്‍ റിയാലിറ്റി, റോബോട്ടിക്സ് ഫെസ്റ്റ് കുഴിമാവ് ഇ.സി.ഡി കമ്മ്യൂണിറ്റി ഹാളിൽ വച്ച് സംഘടിപ്പിച്ചു. ഫെസ്റ്റ് പീരുമേട് വനം വ ന്യജീവി ഡിവിഷന്‍ വിദ്യാഭ്യാസ വകുപ്പ് ഓഫീസർ സുനിൽ സി.ജി ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലംമ്പള്ളി, ജിനു തോമസ്, നാന്‍സി ഡിക്രുസ്, മോനിഷ എം. മോഹനൻ, അശ്വനി ജയ്സി എന്നിവർ നേതൃത്വം നല്‍കി. വെര്‍ച്വല്‍, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ അനന്തസാധ്യതകൾ പരിചയപ്പെടുത്തി. ആധുനിക തൊഴിലധിഷ്ഠിത കോഴ്സുകളെ കുറിച്ച് പ്രമുഖ കരിയർ കൺസൾട്ടന്റും,മോ ട്ടിവേഷണല്‍ സ്പീക്കറും, എഴുത്തുകാരനുമായ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി, ലക്ഷ്യബോധത്തെക്കുറിച്ച് ജിനു തോമസ്, വ്യക്തിത വികസനത്തെക്കുറിച്ച് നാന്‍സി ഡിക്രൂ സ്, അഭിരുചി പരീക്ഷ അശ്വനി ജെയ്സി എന്നിവര്‍ നേതൃത്വം നൽകി. തുടർന്ന് പങ്കെടുത്തവർക്ക് കരിയർ കൗൺസിലിംഗും, തെരഞ്ഞെടുക്കേണ്ട കോഴ്സുകളെ കുറിച്ച് മാര്‍ഗ നിര്‍ദേ ശങ്ങളും നൽകി.

Share :

You May Also Like

More From Author

+ There are no comments

Add yours