സെൻട്രൽ സർവീസ് ബാങ്കിന്റെയും കൺസ്യൂമർഫെഡിന്റെയും ഓണം സഹകരണ വിപണിക്ക് തുടക്കമായി

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി സെൻട്രൽ സർവീസ് സഹകരണ ബാങ്കും കൺസ്യൂമർഫെഡ് സംയുക്ത ആഭിമുഖ്യത്തിൽ ഓണക്കാലത്തെ പൊതു വിപണിയിലെ വില നിയന്ത്രി ക്കുവാനായി സാധാരണക്കാരായ ജനവിഭാഗങ്ങൾക്ക് ആശ്വാസമാകുവാൻ പലവ്യജ്ഞങ്ങളും പച്ചക്കറികളും അടങ്ങിയ ഓണം സഹകരണ വിപണിക്ക് തുടക്കം കു റിച്ചു. ബാങ്ക് ഹെഡ് ഓഫീസിൽ സമീപം ആരംഭിച്ച പൊതു വിപണി ഉദ്ഘാടന സമ്മേളനത്തിൽ വൈസ് പ്രസിഡൻ്റ്  സിൻഷാ അഷറഫ് അദ്ധ്യക്ഷത വഹിച്ചു.

ബാങ്ക് പ്രസിഡൻ്റ് സുനിൽ തേനംമാക്കൽ വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു. സെൻട്രൽ ജമാഅത്ത് പ്രസിഡണ്ട് പി.എം അബ്ദുൽസലാം ആദ്യ വില്പന നടത്തി. ബാ ങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ നസീമ ഹാരിസ്, സിജ സക്കീർ, നിബു ഷൗക്കത്ത്, അൻവർഷാ കോന്നാട്ടുപറമ്പിൽ, എം കെ ഷമീർ, നൈഫ് ഫൈസി, പി എം അജുമൽ, എം ബി രാജു, സെക്രട്ടറി പി കെ സൗദ തുടങ്ങിയവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours