ദേശീയപാതയില്‍ മുണ്ടക്കയം, മരുതുംമൂട് ജങ്ഷനില്‍ വച്ച് ഉണ്ടായ ടെമ്പോ ട്രാവലര്‍ അപകടത്തില്‍ പരിക്കേറ്റ പിഞ്ചു കുഞ്ഞിനു രക്ഷി ക്കാനായി മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികാരികളുടെ അവസരോചിതമായ ഇടപെടലാണ് പ്രയോജനക  രമായത്. എറണാകുളം, ഹൈക്കോടതി ജങഷനില്‍ താമസിക്കുന്ന ഷിബു-റിസ്വാന ദമ്പതികളുടെ ഏക മകള്‍ ഏഴുവയസ്സുകാരി റിസ്വാന സഫ്രിനാണ് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ അപകടത്തില്‍ പരിക്കേററത്. ഷിബുവും ബന്ധുക്കളും വാഗമണ്‍ വി നോദ സഞ്ചാര കേന്ദ്രത്തില്‍ പോയി മടങ്ങും വഴിയാണ് നിയന്ത്രണം വിട്ട ടെമ്പോട്രാ വലര്‍ ക്രാഷ് ബാര്യര്‍ തകര്‍ത്ത് മറിഞ്ഞത്.

അപകടത്തില്‍ ഈ ഏഴുവയസ്സുകാരിയടക്കം 21 പേര്‍ക്കു പരിക്കേറ്റിരുന്നു. ഉടന്‍ ത ന്നെ സമീപത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയെത്തിക്കുകയായിരുന്നു.നാലു പേരൊ ഴിച്ചു എല്ലാവരുടെയും നില ഗുരുതരമല്ല. എന്നാല്‍ ഇനായ സഫ്രിന്റെ നിലയില്‍ ഗുരു തരാവസ്ഥ തോന്നിയ കുട്ടികളുടെ വിദഗ്ധരായ ഡോ.എ.ജെ.നെല്‍സണ്‍,ഡോ.ഡിറ്റിന്‍ ജോസഫ്, എന്നിവര്‍ വിശദമായ പരിശോധന നടത്തി. ആരോഗ്യ നിലയില്‍ തൃപ്തിക രമല്ലാതിരുന്നതോടെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കു കയായിരുന്നു. വെന്റിലേറ്റര്‍ സൗകര്യങ്ങളോടുകൂടിയ ആല്‍ഫ ഐസിയു ആംബുല ന്‍സില്‍ കോട്ടയത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തീരുമാനമെടുത്തു.

ഏഴു  മാസം പ്രായമായ കുഞ്ഞ് ആയതിനാലും കുട്ടിക്ക്  വെന്റിലേറ്റര്‍ ഉള്‍പ്പെടെയു ള്ള ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുവാന്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍  വേ ണ്ടതിനാലും  മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ ക്ലിനിക്കിലെ പീഡിയാട്രീഷന്‍ ഡോ. ഡിറ്റിന്‍ ജോസഫ് രാത്രിയില്‍  കുട്ടിയൊടൊപ്പം കോട്ടയത്തെ സ്വകാര്യ ആശുപത്രിയി ലേക്കുളള യാത്രയില്‍ പങ്കു ചേര്‍ന്നു.മുണ്ടക്കയത്തു നിന്ന് കോട്ടയം വരെ ഏകദേശം ഒരു മണിക്കൂറോളം ആംബുലന്‍സില്‍ കുട്ടിക്ക്  ശരിയായ പരിചരണം നല്‍കാന്‍ ഡോക്ടറിനും ആംബുലന്‍സ് ജീവനക്കാര്‍ക്കും  കഴിഞ്ഞത് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കോട്ടയം തെളളകത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ച ഇഷാന സഫ്രിനെ  ഞായറാഴ്ച എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെക്കു മാറ്റി.ചികില്‍സയില്‍ ആരോഗ്യ നില സാധാരണ നിലയിലെത്തിയതോടെ തിങ്കളാഴ്ച കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്തു.അപകടത്തില്‍ തന്റെ കുഞ്ഞിനുവേണ്ടി എല്ലാ തിരക്കും ഒഴിവാക്കി തങ്ങളോടൊപ്പം ചേര്‍ന്ന ഡോക്ടറോടും അതിനു തയ്യാറായ ആശുപത്രി അധികൃതര്‍ക്കും ഷിബുവും റിസ്വാനയും നന്ദിയറിയിച്ചു.