കാഞ്ഞിരപ്പള്ളി കപ്പാട് ഗവ. സ്കൂളിൽ പഠിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ മകനെ കാണാനില്ലന്ന് പരാതി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അഫ്സലിനെയാണ് കാണാതായതായി കാഞ്ഞിരപ്പള്ളി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. ആനക്കൽ ഇല്ലിമൂട്ടിൽ താമസിക്കുന്ന ബിഹാർ സ്വദേശികളായ ഭമ്പതികളുടെ മകനാണ്.
ഇന്ന് രാവിലെ കൂട്ടുകാരുടെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞു അഫ്സൽ വീട്ടിൽ നിന്നും ഇറങ്ങിയതാണന്ന് മാതാപി താക്കൾ പറയുന്നു. കുട്ടിക്ക് മലയാളം നന്നായി അറിയില്ല. ഹിന്ദിയിലാണ് സംസാരം.
കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക : 04828 20 2800, +918086571117

+ There are no comments
Add yours