മണങ്ങല്ലൂർ മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. ജമാഅത്ത് പ്രസിഡന്റ് സഫറുള്ളഖാന്റെ അധ്യക്ഷതയിൽ കൂടിയ യോഗം അബ്ദുൽ റൗഫ് അമാനി ഉൽഘാടനം ചെയ്തു. പ്രശസ്ത സൈക്യാട്രിസ്റ്റ് അബിൻ സി ഉബൈദ് ക്ലാസ്സ് എടുത്തു. മഹൽ പരിധിയിൽ പെട്ട ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി പി അബ്‌ദുൾ കരീം മെമ്മോറിയൽ മൊമെന്റോ നൽകി. നജീബ് നാരങ്ങാനം,നൂർ പുല്ലാട്ട്, നാസർ പുളിമൂട്, അലി പൂച്ചങ്കൽ, ജർജീസ് വലിയവീട്ടിൽ, ഷഹാസ് വി. എം, ഇമാം ഷാഫി മൗലവി, അബ്ദുൽ അസീസ് തേനംമാക്കൽ തുടങ്ങിയവർ സംസാരിച്ചു.


+ There are no comments
Add yours