മണിമലയാറിനു കുറുകെ നടപ്പാലം നിർമ്മിക്കും: സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

Estimated read time 1 min read
Share :

മുണ്ടക്കയം ബൈപാസ് റോഡിൽ നിന്നും പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ പോകുവാൻ മണിമലയാറിന് കുറുകെ നടപ്പാലം നിർമ്മിക്കുമെ ന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ. കേരളാ കോൺഗ്രസ് (എo) മണ്ഡലം നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിച്ചു എന്നും വേങ്ങക്കുന്നിലും പഴയ മുണ്ടക്കയത്തുമുള്ള നൂറുകണക്കിന് കുടുംബങ്ങൾക്ക് ടൗണി ലേക്ക് എത്താനുള്ള എളുപ്പവഴിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട വനിതാ കോൺഗ്രസ് (എം) ഭാരവാഹികൾക്ക് സ്വീകരണം നൽകി. സെപ്റ്റംബർ ഒന്നുമുതൽ 8 വരെ വാർഡ് സമ്മേളന ങ്ങൾ നടത്തുവാനും തീരുമാനിച്ചു. മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.സി തോമസ്, തങ്കച്ചൻ കാരക്കാട്ട്, ജോസ് നടുപറമ്പിൽ, വനിതാ കോൺഗ്രസ് (എം) ജില്ലാ വൈസ് പ്രസിഡൻ്റ് മോളി വാഴപ്പനാടി, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീലമ്മ ഡോമി നിക്, ചാക്കോ റ്റി.ജെ, ടോമി ഏബ്രഹാം, മാത്യുസ് വെട്ടുകല്ലാംകുഴി, സനീഷ് പി ഷാജി, ജേക്കബ് ജോർജ്, പ്രമീള ബിജു, അനിയാച്ചൻ മൈലlപ്ര, അരുൺകു മാർ, അജിവെട്ടുകല്ലാം കുഴി, റിൻസി ജേക്കബ്, ആനിയ അജിത്ത്, അജേഷ് കുമാർ, മാത്യു വടശ്ശേരി,ജോയി ചീരൻകുന്നേൽ, ഷെരീഫ് പുതുപ്പറമ്പിൽ, തോമസ് മൂലേപ്പറമ്പിൽ,ഷാലു സജിത്ത്, ടോമി കോഴിമല, എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours