കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം

Estimated read time 0 min read
Share :

കേരളാ കോൺഗ്രസ് (എം) കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സമ്മേളനം ചെയർമാൻ ജോസ് കെ മാണി എം.പി ഉൽഘാടനം ചെയ്തു. നിറ്റ് പരിക്ഷ ചോദ്യപേപ്പർ ചോർച്ചയും, സിബിസി ഇ പ്ലസ് ടു പരിക്ഷ ഫലത്തിൽ ഉണ്ടായ പ്രശ്നങ്ങളും, ഉന്നത വിദ്യാഭ്യാസത്തിന് തയ്യാറായിരുന്ന കുട്ടികളെ ആശങ്കയിലാക്കിയിരിക്കുമാണന്ന് അദ്ദേഹം പറഞ്ഞു. ഈ കാ ര്യത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിയമസഭ തിരഞ്ഞെടുപ്പിലെ ഫലം വിലയിരുത്തി അവ ഉൾക്കൊണ്ടുകൊണ്ട് പാർട്ടിയെ താഴെ തട്ടുമുതൽ ശക്തിപ്പെടുത്താൻ ഉള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു നിയോജക മണ്ഡലം പ്രസിഡൻ്റ് എ. എം മാത്യു ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡോ: എൻ ജയരാജ് മുഖ്യപ്രഭാക്ഷണം നടത്തി. തോമസ് വെട്ടു വേലി, ഷാജി നല്ലേപറമ്പിൽ ഷാജൻ മണ്ണംപ്ലാവ്, ബിനോയി പുറ്റുമണ്ണിൽ, മോൻസി കോയിപുറം, സെബാസ്റ്റ്യൻ കുഴിമണ്ണി,ജോൺസി കാട്ടുർ, ബിനോയി സ്കറിയാ, ജോസ് പി.ജോൺ, റെജി പോത്തൻ, സുമേഷ് ആൻഡ്രൂസ്, ശ്രീകാന്ത് എസ്, ഡോ ബിപിൻ ജോസ്,ചെറിയാൻ ജോസഫ്, മനോജ്‌ ചീരാംകുഴി, അമൽ മോൻസി, അലക്സ് ടോം, ജയിംസ് ഈപ്പൻ,ജോബി ഈപ്പൻ, വി.എം അബ്ദുൾ സലാം,ജെസി ഷാജൻ, ആന്റണി മാർട്ടിൻ ഷാജി നഗരൂർ,സോജി ജോസഫ്,തുടങ്ങിയവർ പ്രസംഗിച്ചു

Share :

You May Also Like

More From Author

+ There are no comments

Add yours