വർഷങ്ങളായി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പത്താം വാർഡിൽ ഉൾപ്പെട്ട പ്രദേശമായ കപ്പപറമ്പിന് ഇനി പുതിയ നാമം. ഹരിത നഗർ എന്ന പേരിലാണ് കപ്പപറ മ്പിന് പുതിയതായി നാമകരണം ചെയ്തത്. പ്രദേശത്തെ 49 കുടുംബങ്ങൾ ഒത്തു ചേർന്നാണ് റസിഡൻ്റ്സ് അസോസിയേഷൻ രൂപീകരിച്ച് പുതിയ നാമം സ്വീകരിച്ചത്. വർഷങ്ങളായുള്ള പഴയ പേരിന് പകരം പുതിയ നാമം വേണമെന്ന പ്രദേശവാസികളുടെ ആവശ്യാനുസരണമാണ് പുതിയ നാമകരണം. പ്രദേശത്തെ പുതിയ നാമക രണത്തിൻ്റെ ഉദ്ഘാടനം ബോർഡ് സ്ഥാപിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. പത്താം വാർഡംഗം സുനിൽ തേനമാക്കൽ യോഗ ത്തിൽ അധ്യക്ഷത വഹിച്ചു.

ഹരിത നഗർ കൺവീനർ നൂറുദ്ദീൻ കൊല്ലക്കാൻ, വില്ലേജ് ഓഫീസർ മുഹമ്മദ് ഇക്ബാൽ, അബ്ദുൽ സലാം, കാസിം സർ, ഷിഹാർ കണ്ടത്തിൽ, നജീബ് കാഞ്ഞിരപ്പ ള്ളി, റഷീദ് വാഴേപ്പറമ്പിൽ, മുഹമ്മദാലി, ഷെഫീഖ് കണ്ടത്തിൽ, ഇല്യാസ് ആത്രചേരിയിൽ, റഷീദ് തെനമാക്കൽ, വി.യു നൗഷാദ് എന്നിവർ സംസാരിച്ചു. ഈ കൂട്ടാ യ്മയിൽ ഉൾപ്പെടാത്ത ബാക്കിയുള്ള ഭാഗം കപ്പപറമ്പ് എന്ന് തന്നെ അറിയപ്പെടും. പുനർ നാമകരണത്തെ ചൊല്ലി സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം എതിർപ്പുമാ യി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്ത് വന്നിരുന്നു.

+ There are no comments
Add yours