അൽത്താഫിന് ഹൃദ്യം 93 ബാച്ചിന്‍റെ ആദരം

Estimated read time 0 min read
Share :

കാഞ്ഞിരപ്പള്ളി: നേപ്പാളിൽ നടന്ന ഇന്‍റർനാഷണൽ ത്രോ ബോൾ ടൂർണമെന്‍റിൽ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ വിജയത്തിന് കാരണക്കാരൻ ആവുകയും ചെയ്ത കാഞ്ഞിരപ്പള്ളിക്കാരൻ അൽത്താഫിന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്സ് സ്കൂളിലെ 1993 എസ്എസ്എൽസി ബാ ച്ചിന്‍റെ ആദരവ് നൽകി. 93 ബാച്ച് കാരനായ അയ്യൂബിന്‍റെ മകനാണ് അൽത്താഫ്. ഹോട്ടൽ ബിസിനസുകാരനായ അയ്യൂബ് കോവിഡ് കാലഘട്ടത്തിൽ പക്ഷാഘാതം വന്നതിനെ തുടർന്ന് ചികിത്സയിലാണ്.

മകൻ അൽത്താഫ് അയൽ വീടുകളിൽ പാൽ വിതരണം നടത്തിയതിനുശേഷമുള്ള സമയത്താണ് ത്രോ ബോൾ പരിശീലനത്തിന് സമയം കണ്ടെത്തുന്നത്. അൽ ത്താഫിന്‍റെ കഠിനമായ പരിശ്രമത്തെ ഹൃദ്യം  93 ബാച്ച് അഭിനന്ദിച്ചു. ഹൃദയം പ്രസിഡന്‍റ് സിറാസ് കമാലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ. ജോബിൻ സ് ആലഞ്ചേരി മൊമെന്‍റോ സമ്മാനിച്ചു . ഉസ്താദ് നൂറുൽ ഹഖ് കാഷ് പ്രൈസ് സമ്മാനിച്ചു. ആന്‍റണി മാർട്ടിൻ, ലിബി മുളന്താനത്ത്, മുഹമ്മദ് ഇഖ്ബാൽ, ബെന്നി മാ ത്യു, ജോബി പന്തിരുവേലിൽ, എം.എ. അൻസാർ, ജസ്റ്റിൻ മാത്യു, മഞ്ചേഷ്, ഷൈജു ലത്തീഫ്, അജിമോൻ എന്നിവർ പ്രസംഗിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours