കാഞ്ഞിരപ്പള്ളിയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് അടച്ചു പൂട്ടിയ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് വകുപ്പ് പരിശോധന നടത്തി.ഇരുപത്തിയാറാം മൈലിൽ പ്രവർത്തിക്കുന്ന കുഴിമന്തിക്കടയാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധ ഉണ്ടായതിനെ തുടർന്ന് അടച്ച് പൂട്ടിയത്.

കാഞ്ഞിരപ്പള്ളിയിൽ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുഴിമന്തിക്കട താത്കാലികമായി ആരോഗ്യവകുപ്പും പഞ്ചായത്തും ചേര്‍ന്ന് അടപ്പിച്ചു. ഇതെ തുടര്‍ന്ന് കോട്ട യം ഭക്ഷ്യസുരക്ഷാ വകുപ്പില്‍ നിന്നുമുള്ള സംഘമെത്തി ഹോട്ടലില്‍ പരിശോധന നടത്തി. ദേശിയപാതയില്‍ 26-ാം മൈലില്‍ പ്രവര്‍ത്തിക്കുന്ന ഫാസ് എന്ന് കുഴിമ ന്തി സ്ഥാപനമാണ് ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അടപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ഇവിടെ നിന്നും കുഴി മന്തി കഴിച്ചതിനെ തുടര്‍ന്ന് 25 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.
ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ അടുക്കള ശുചിത്വമില്ലാതെ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തുകയും ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകുകയു മായിരുന്നു. തൊഴിലാളികള്‍ ഹെൽത്ത്കാര്‍ഡ് ഇല്ലാതെയാണ് ഇവിടെ ജോലി ചെയ്ത് വന്നിരുന്നതെന്ന് ആരോഗ്യ വകുപ്പധികൃതർ അറിയിച്ചു. ശുചിത്വ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പരിശോധന നടത്തിയ ശേഷം മാത്രമാകും ഇനി ഹോട്ടൽ തുറന്ന് പ്രവർത്തിക്കുക.

+ There are no comments
Add yours