കാഞ്ഞിരപ്പള്ളി: എംപ്ലോയ്മെന്‍റ് എക്സ‌്‌ചേഞ്ചുകൾ മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴിൽ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം എല്ലാ പ്രവൃത്തി ദിവസങ്ങളിലും എംപ്ലോയ്മെന്‍റ് എക്സ‌്‌ചേഞ്ചുകളിൽ നിന്ന് സൗജന്യമായി ലഭിക്കും. ശരണ്യ സ്വയം തൊഴിൽ പദ്ധതി പ്രകാരം എംപ്ലോയ്മെന്‍റ് എക്‌സ്‌ചേ ഞ്ചുകളിൽ പേര് രജിസ്‌റ്റർ ചെയ്‌തിട്ടുള്ള 18നും 55നും മധ്യേ പ്രായമുള്ള വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ടവർ, ഭർ ത്താവിനെ കാൺമാനില്ലാത്തവർ, പട്ടിക വർഗത്തിലെ അവിവിവാഹിതരായ അമ്മമാർ, മുപ്പത് വയസ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകൾ, ശയ്യാവലംബരും നിത്യരോഗികളുമായ ഭർത്താക്കൻമാരുള്ള സ്ത്രീകൾ തുടങ്ങിയ സമൂഹത്തിലെ അശരണരായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി 50000 രൂപ പലിശ രഹിത വായ്‌പ വകുപ്പ് നേരിട്ട് അനുവദിക്കുന്നതും, വായ്‌പതുകയുടെ 50 ശതമാനം സബ്‌സിഡി ആയി അനുവദിക്കുന്നതുമാണ്. അപേക്ഷകയുടെ കുടുംബ വാർ ഷിക വരുമാനം 200000 രൂപയിൽ കവിയരുത്.

കൈവല്യ സ്വയംതൊഴിൽ പദ്ധതി പ്രകാരം 21നും 55നും മധ്യേ പ്രായമുളള ഭിന്നശേഷികാർക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് വകുപ്പ് നേരിട്ട് 50000 രൂപ വായ്‌പ അ നുവദിക്കുന്നു. വായ്‌പാതുകയുടെ 50 ശതമാനം സബ്‌സിഡി ലഭിക്കും. കുടുംബ വാർഷിക വരുമാനം 200000 രൂപയിൽ കവിയരുത്. കെസ്‌റൂ സ്വയംതൊഴിൽ പദ്ധ തി പ്രകാരം ഒരു ലക്ഷം രൂപയാണ് പരമാവധി വായ്‌പ തുക. വായ്‌പാതുകയുടെ 20 ശതമാനം സബ്‌സിഡി ലഭിക്കും. പ്രായപരിധി 21നും 50നും മധ്യേ കുടുംബ വാർ ഷിക വരുമാനം 100000 രൂപയിൽ കവിയരുത്. വായ്‌പ ജില്ലയിലെ ബാങ്കുകൾ വഴിയാണ് വിതരണം ചെയ്യുന്നത്. സംയുക്ത സംരംഭവും തുടങ്ങാവുന്നതാണ്.
മൾട്ടി പർപ്പസ് സർവീസ് സെന്‍റേഴ്‌സ്, ജോബ് ക്ലബ് സ്വയംതൊഴിൽ പദ്ധതി പ്രകാരം രണ്ടോ അതിലധികമോ പേർ ചേർന്ന് (പരമാവധി അഞ്ചുപേർ) കൃഷി, വ്യവ സായം, ബിസിനസ്, സേവന മേഖലകളിൽ സംയുക്ത സംരംഭങ്ങൾ ആരംഭിക്കാവുന്നതാണ്. പരമാവധി വായ്‌പ തുക പത്തുലക്ഷം രൂപ പദ്ധതി ചെലവിന്‍റെ 25 ശത മാനം (പരമാവധി രണ്ടു ലക്ഷം രൂപ) സബ്‌സിഡിയായി ലഭിക്കും. ഗുണഭോക്ത്യ വിഹിതം പദ്ധതി ചെലവിന്‍റെ 10 ശതമാനം ആയിരിക്കും. കുടുംബ വാർഷിക വരു മാനം 1,00,000 രൂപയിൽ കവിയരുത്. പ്രായപരിധി 21 – 45 (പട്ടികജാതി,പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചു വർഷത്തേയും മറ്റ് പിന്നോക്ക സമുദായത്തിൽ പ്പെട്ടവർക്ക് മൂന്നു വർഷത്തേയും ഇളവ് അനുവദിക്കും) വായ്‌പാ തുക ജില്ലയിലെ ബാങ്കുകൾ വഴിയാണ് വിതരണം ചെയ്യുന്നത്.

+ There are no comments
Add yours