എലിക്കുളം: കാഞ്ഞിരപ്പള്ളി താലൂക്കിൽ നെൽകൃഷി ഇനിയും നിലനിൽക്കുന്ന എലിക്കുളം കാപ്പുകയത്തെ നാൽപ്പത്തിരണ്ടേക്കർ പാടത്തു വിളഞ്ഞത് ഇക്കുറി യും നൂറുമേനി. ആറു വർഷങ്ങൾക്ക് മുൻപ് വെറും ഒന്നരയേക്കറിലേയ്ക്കായി കുറഞ്ഞുവന്ന നെൽക്കൃഷിയാണ് കർഷക കൂട്ടായ്മയുടെയും കൃഷിവകുപ്പിൻ്റെയും
ത്രിതല പഞ്ചായത്തുകളുടേയും സജീവമായ ഇടപെടലുകളിലൂടെ നാൽപ്പത്തിരണ്ടേക്കറിലേയ്ക്ക് എത്തിയത്.

കൃഷിയുടെ അടിസ്ഥാന പാഠങ്ങൾ ചോരയിലുള്ള കാപ്പുകയത്തെ കർഷകർ സ്വന്തം നെല്ലിനെ എലിക്കുളത്തിൻ്റെ തനത് എലിക്കുളം റൈസ് എന്ന പേരിൽ അരി യാക്കി കുരുവിക്കൂട് നാട്ടു ചന്തയിലുൾപ്പെടെ പൊതുവിപണിയിലും എത്തിച്ച് മാതൃകയായി. ഉമ എന്ന മൂപ്പു കുറഞ്ഞ ഇനം നെല്ലാണ് ഇക്കുറിയും ബംപർ വിളവ്
സമ്മാനിച്ചത്. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റി റോയ് എലിക്കുളം സെൻ്റ് മാത്യൂസ് സ്ക്കൂളുകളിലെ സ്റ്റുഡൻ്റ്സ് ഗ്രീൻ ആർമി കേഡറ്റുകളുടെ കൊയ ത്തു പാട്ടുകളുടെ അകമ്പടിയോടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രൊഫ:എം.കെ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും
കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണവും നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂര്യാമോൾ, പഞ്ചായത്തംഗങ്ങളായ ആശാമോൾ, സെൽ വി വീത്സൻ, മാത്യൂസ് പെരുമനങ്ങാട്ട്, ദീപാ ശ്രീജേഷ്, അസി: കൃഷി ഓഫീസർ എ. ജെ. അലക്സ് റോയ്, പാടശേഖര സമിതി ഭാരവാഹികളായ ഔസേപ്പച്ചൻ ഞാറ യ്ക്കൽ, ജസ്റ്റിൻ ജോർജ് മണ്ഡപത്തിൽ, കുട്ടപ്പൻ താന്നിക്കൽ, എം.എം ജോർജ് മണ്ഡപത്തിൽ, വിത്സൻ പാമ്പൂരിക്കൽ, ജോസ് ചെഞ്ചേരിൽ, സകൂൾ പ്രഥമാധ്യാപക രായ ആലീസ് ജോസഫ്, മായ എം മെർലിൻ, അധ്യാപക പ്രതിനിധികളായ ബെറ്റ്സി ജേക്കബ്ബ്, റിൻ്റു തോമസ്, മാത്യൂസ് ജോർജ്, റോബിൻ ജോർജ്, ക്രിസ്റ്റോ ജോൺ,
അഞ്ജു.പി. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

+ There are no comments
Add yours