കാറ്റിലും മഴയിലും നാശനഷ്ടം; മുണ്ടക്കയത്ത് പോലീസ് സ്റ്റേഷന് മുകളിലേയ്ക്കും മരം വീണു.

Estimated read time 1 min read
ജില്ലയുടെ കിഴക്കൻ മലയോര മേഖലയി ൽ  കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീണ് നാശനഷ്ടം. മുണ്ടക്കയത്ത് പോലീസ് സ്റ്റേഷന് മുകളിലേയ്ക്കും മരം വീ ണു.രാവിലെ 11 മണിയോടെയാണ് ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ ശക്തമായ കാറ്റും മഴയുമുണ്ടായത്. പലയിടത്തും മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീഴുകയായിരുന്നു. ദേശീയപാതയിലടക്കം ഗതാഗതം മുടങ്ങുന്ന സ്ഥിതി ഉണ്ടായി.
മുണ്ടക്കയത്ത് പോലീസ് സ്റ്റേഷന് മുകളിലേയ്ക്ക് മരം കടപുഴകി വീണ് കെട്ടിടത്തിന് ഭാഗികമായി നാശനഷ്ടമുണ്ടായി.ചൊവ്വാഴ്ച  ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്റ്റേഷൻ്റെ മുറ്റത്ത് ഒരു വശത്തായി നിന്ന മരുത് മരമാണ് മഴയിലും കാറ്റിലും കടപുഴകി വീണത്.സംഭവ സമയത്ത് സ്റ്റേഷനുള്ളിൽ പോലീസുദ്യോഗസ്ഥരു ണ്ടായിരുന്നു. സ്റ്റേഷൻ്റെ മുറ്റത്ത് വാഹനങ്ങൾ അടക്കം ഉണ്ടായിരുന്നു എങ്കിലും ഇവയ്ക്കും തകരാറൊന്നും ഉണ്ടായിട്ടില്ല. പീരുമേട്ടിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മരംമുറിച്ച് നീക്കിയത്.ദേശീയപാത 183ൽ പൊടിമറ്റത്ത് മരം കടപുഴകി വീണ് ഗതാഗതം ഒരു മണിക്കൂറിലധികം മുടങ്ങി.
റോഡ് വക്കിൽ നിന്ന  പാഴ്മരം കാറ്റിലും മഴയിലും കടപുഴകി റോഡിന് കുറുകെ വീഴുകയായിരുന്നു.ഇതോടെ മുണ്ടക്കയത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്കും, കാ ഞ്ഞിരപ്പള്ളിയിൽ നിന്ന് മുണ്ടക്കയം ഭാഗത്തേയ്ക്കും ഗതാഗതം പൂർണമായി മുടങ്ങി.കാഞ്ഞിരപ്പള്ളിയിൽ നിന്ന് ഫയർഫോഴ്‌സ് സംഘമെത്തിമരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്.മരം വീണ സമയത്ത് വാഹനങ്ങൾ കടന്നു പോകാതിരുന്നതിനാൽ വൻ ദുരന്തം വഴിമാറുകയായിന്നു.പാറത്തോട് മുക്കാലി റോഡിന് സമീപവും ദേശീയ പാതയിൽ മരം വീണു.ഇതു കൂടാതെ നിരവധി പ്രദേശിക റോഡുകളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. ആനക്കല്ല് -പൊൻ മല – പൊടിമറ്റം റോഡിലേയ്ക്കും കാറ്റിലും മഴയിലും മരത്തിൻ്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണു.കോരുത്തോട് പനക്കച്ചിറയിലും മരം വീണ് ഗതാഗതം മുടങ്ങി. കാഞ്ഞി രപ്പള്ളി തോമ്പലാടിയിൽ മരം വീണ് വീടിന് ഭാഗികമായി നാശനഷ്ടമുണ്ടായി.

You May Also Like

More From Author

+ There are no comments

Add yours