ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി മാസംതോറുമുള്ള സൗജന്യ മരുന്ന് വിതരണ പദ്ധതി

Estimated read time 0 min read
Share :
കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ്ബിന്റെ സഹായത്തോടെ, കാഞ്ഞിരപ്പള്ളി ബിആർസി, ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ ചേർന്ന് പഠിക്കുന്നവരും എന്നാ ൽ വിവിധ ശാരീരിക വെല്ലുവിളികൾമൂലം വിദ്യാലയത്തിൽ എത്താൻ കഴിയാതെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്നവരുമായ നിർധനരായ കുഞ്ഞു ങ്ങൾക്കായി മാസംതോറും ആവശ്യമരുന്നുകൾ വിതരണം ചെയ്യുന്ന സഞ്ജീവനി പദ്ധതി ഒക്ടോബർ 12 ശനിയാഴ്ച  ഉച്ചകഴിഞ്ഞ് 2.00 മണിക്ക് കേരള ചീ ഫ് വിപ്പ് പ്രൊഫ. എൻ ജയരാജ് എംഎൽഎയും പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തിങ്കലും സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു.
ലയൺസ് ക്ലബ്‌ ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് ഗവർണർ ആർ. വെങ്കിടാചലം മുഖ്യാതിഥിയായി എത്തുന്ന യോഗത്തിന് കാഞ്ഞിരപ്പള്ളി ലയൺസ് ക്ലബ് പ്രസിഡന്റ്‌ ഷാജിമോൻ ജോസ് അധ്യക്ഷത വഹിക്കും. പ്രസ്തുത യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, വിവിധ ഗ്രാ മപഞ്ചായത്ത് പ്രസിഡന്റുമാർ, ലയൺസ് ക്ലബ് അംഗങ്ങൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, എസ് എസ് കെ പ്രതിനിധികൾ, ഭിന്നശേഷി കുഞ്ഞുങ്ങൾ, രക്ഷിതാക്കൾ, മറ്റ് അഭ്യുദയകാംഷികൾ എന്നിവർ പങ്കെടുക്കും.
Share :

You May Also Like

More From Author

+ There are no comments

Add yours