കാഞ്ഞിരപ്പള്ളി ടിബി റോഡിലെ ഉണങ്ങി നിൽക്കുന്ന മരങ്ങൾ അപകടകെണിയൊരുക്കുന്നു

Estimated read time 1 min read
Share :

കാഞ്ഞിരപ്പള്ളി ടി ബി റോഡിലെ ഉണങ്ങി നിൽക്കുന്ന മരങ്ങൾ അപകടകെണിയൊരുക്കുന്നു. കുന്നും ഭാഗം മുതൽ മണ്ണാറക്കയം വരെയുള്ള റോഡിൽ പല ഭാഗത്തും മരങ്ങൾ ഉണങ്ങി നിൽക്കുന്ന സ്ഥിതിയാണ്. സ്കൂൾ വാഹനങ്ങളടക്കം ഇടതടവില്ലാതെ കടന്നു പോകുന്ന റോഡിൻ്റെ വശങ്ങളിലാണ് മരങ്ങ ൾ ഉണങ്ങി നിൽക്കുന്നത്. ചുവടുകൾ വരെ ദ്രവിച്ച ഇവ ഏതു നിമിഷവും നിലംപൊത്തുന്ന സ്ഥിതിയിലാണ്. നേതാജി റോഡിലേയ്ക്ക് തിരിയുന്ന ഭാഗത്ത് നിൽക്കുന്ന മരമാകട്ടെ ചുവട് ഒടിഞ്ഞ് വൈദ്യുതി പോസ്റ്റിലടക്കം തങ്ങിനിൽക്കുകയാണ്.

നല്ലൊരു കാറ്റടിച്ചാൽ വൈദ്യുതി ലൈനുകളടക്കം തകർത്ത് ഇത് റോഡിലേയ്ക്കാകും പതിക്കുക. അങ്ങനെ വന്നാൽ അത് വലിയ അപകടങ്ങൾക്കും കാ രണമായേക്കാം. ഈ മരത്തിൻ്റെ തന്നെ ശിഖരങ്ങൾ ഒടിഞ്ഞ് റോഡിലേയ്ക്ക് വീണിട്ടുമുണ്ട്. ടി.ബി റോഡിൻ്റെ പല ഭാഗങ്ങളിലും ഇത്തരത്തിൽ മരങ്ങൾ ഉണങ്ങി നിൽക്കുന്ന സ്ഥിതിയാണ്. ചിലതിൻ്റെ റോഡിലേയ്ക്ക് ചാഞ്ഞു നിൽക്കുന്ന ശിഖരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ഇരുചക്രവാഹന യാത്രക്കാർ ക്കാണ് ഇത് ഏറെ ഭീക്ഷണി സൃഷ്ടിക്കുന്നത്.

മഴ പെയ്യുമ്പോഴും, പെയ്ത് ഉടനെയും ഇവ നിലംപൊത്താൻ സാധ്യത ഏറെയാണങ്കിലും വെട്ടിമാറ്റാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. തുലാമഴ കൂടി ശക്തമായാൽ മരങ്ങൾ റോഡിലേയ്ക്ക് ഒടിഞ്ഞ് വീഴുന്ന സ്ഥിതി ഉണ്ടാകും. ഇലഭാരം കൊണ്ടും, കാറ്റു മൂലവും ഇവിടെ മരങ്ങൾ റോഡിൽ ഒടിഞ്ഞ് വീഴു ന്നത് പതിവാണ്. ഉണക്ക മരങ്ങളുടെ കാര്യം പറയുകയേ വേണ്ട.അത് കൊണ്ട് തന്നെ അപകട ഭീഷണി ഉയർത്തുന്ന ഉണങ്ങിയ മരങ്ങളെങ്കിലു എത്രയും വേഗം വെട്ടിമാറ്റണം എന്നതാണ് യാത്രക്കാരുടെ ആവശ്യം. ഇല്ലെങ്കിൽ തണലിനായി വച്ച് പിടിപ്പിച്ച മരങ്ങൾ യാത്രക്കാരുടെ ജീവനെടുക്കുന്ന സ്ഥിതി ഉ ണ്ടാകും.

Share :

You May Also Like

More From Author

+ There are no comments

Add yours