പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്കു 55 വർഷം കഠിന തടവും 35,000 രൂപ പിഴയും

Estimated read time 1 min read
Share :

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ പ്രതിക്കു 55 വർഷം കഠിന തടവും 35,000 രൂപ പിഴയും…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലെ പ്രതി കോട്ടയം ചിറക്കടവ് മൂന്നാംമൈൽ, മൂങ്ങാത്ര ഭാഗത്തു മാടപ്പള്ളി ഇടമന വീ ട്ടിൽ സാബു മകൻ 25 വയസ്സുള്ള അഖിൽ സാബു എന്നയാളെ 55 വർഷം കഠിന തടവിനും 35,000/- രൂപ പിഴയും ബഹുമാനപ്പെട്ട ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെ ഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് വിധിച്ചു .

പ്രതി പിഴ അടച്ചാൽ 30000/- രൂപ അതിജീവിതയ്ക്ക് നൽകുന്നതിനുംഉത്തരവായിട്ടുണ്ട്. ഇന്ത്യൻശിക്ഷാനിയമത്തിലെയും,പോക്സോ നിയമത്തിലെയും വിവിധ വ കുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്. 28/5/22 മുതൽ 11/6/22 വരെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പൊൻകുന്നം പോലീസ് സ്റ്റേഷൻ SHO ആയിരുന്ന രാജേഷ്. N.കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി. പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർ പ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെയും 38 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ട ർ Adv. ജോസ് മാത്യു തയ്യിൽ ഹാജരായി.

Share :

You May Also Like

More From Author

+ There are no comments

Add yours