സഹോദരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, 2,00,000/-രൂപ പിഴയും

Estimated read time 1 min read
Share :

പ്രതി വാങ്ങിവച്ചിരുന്ന മദ്യം സഹോദരനായ ജോയി എടുത്ത് കുടിച്ചതിനുപകരമായി 1000രൂപ പണമായി ചോദിച്ചത് കൊടുക്കാത്തതിലുള്ള വിരോധം നിമിത്തം തന്റെ പണി ആയുധമായ കൈക്കോടലി കൊണ്ട് വെട്ടി കൊലപ്പെടുത്തിയ കേസിൽ പ്രതി എലിക്കുളം ആളുറുമ്പ് തോമസ് മകൻ മാത്യു തോമസ് (57വയസ്സ്) എന്ന യാൾക്ക് ജീവപര്യന്തം കഠിനതടവും, 2 ലക്ഷം രൂപ പിഴയും കോട്ടയം അഡീഷണൽ ഡിസ്ടിറ്റ് കോർട്ട് 1 ജഡ്ജ്  K ലില്ലി ശിക്ഷവിധിച്ചു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302വകുപ്പുപ്രകാരമാണ് ശിക്ഷ വിധിച്ചത്. 2016 ആഗസ്റ്റ് 19-ാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പൊൻകുന്നം പോലീസ് സ്റ്റേഷൻ SI ആയിരുന്ന അഭിലാഷ് K രജിസ്റ്റർ ചെയ്ത കേസിൽ പൊൻകുന്നം SHO ആയിരുന്ന സുബ്രഹ്മണ്യൻ ആണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 19 സാക്ഷികളെയും 16 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ മീരാ രാധാകൃഷ്ണൻ, അർജ്ജുൻ എന്നിവർ ഹാജരായി.

Share :

You May Also Like

More From Author

+ There are no comments

Add yours