സിപിഐ എം വാഴൂർ ഏരിയസമ്മേളനം നവം.1,2,3,5 തീയതികളിൽ പൊൻകുന്നത്ത് നടക്കും

Estimated read time 0 min read
Share :
പൊൻകുന്നം: സി.പി.ഐ.എം വാഴൂർ ഏരിയസമ്മേളനം നവം.1,2,3,5 തീയതികളിൽ പൊൻകുന്നത്ത് നടക്കും.നവം 1 ന് വൈകിട്ട് 5ന് പൊൻകുന്നം രാജേന്ദ്ര മൈതാ നത്ത് നടക്കുന്ന സംസ്കാരിക സമ്മേളനം സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം പതാക,കൊടിമര,കപ്പി,കയർ ജാഥകൾ നടക്കും. 2,3 തീയതികളിൽ പഞ്ചായത്ത് ടൗൺ ഹാളില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ.എം ജില്ലാസെക്രട്ടറി എവിറസല്‍ ഉദ്ഘാടനം ചെയ്യും.
5ന് ചുവപ്പ്സേന മാർച്ച് പ്രകടനവും വൈകിട്ട് 4ന്  ഇരുപതാം മൈലിൽ നിന്നും ആരംഭിക്കും. തുടർന്ന് 5ന് പൊൻകുന്നം ഗവ.ഹൈസ്കൂളിന് സമീപം പൊതു സമ്മേള നം നടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യും.സഹകരണ തുറമുഖ ദേവസ്വം മന്ത്രി വി.എൻ.വാസവൻ, എ.വി. റസ്സൽ, കെ.എം.രാധാകൃഷ്ണൻ,ടി.ആർ.രഘുനാഥൻ,റെജി സഖറിയ,കൃഷ്ണകുമാരി രാജശേഖരൻ എന്നിവർ പങ്കെടുക്കുമെന്ന് സംഘാടക സമിതി ചെയർമാൻ ഗിരീഷ്. എസ്. നായർ, കൺവീനർ വി.ജി.ലാൽ എന്നിവർ അറിയിച്ചു
Share :

You May Also Like

More From Author

+ There are no comments

Add yours