വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം :സിപിഐ മണ്ഡലം സമ്മേളനം; ജ്യോതിരാജ്; മണ്ഡലം സെക്രട്ടറി

Estimated read time 0 min read
Share :

കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യണം :സി പി ഐ; സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സെക്രട്ടറിയായി ജ്യോതിരാജിനെ തിരഞ്ഞെ ടുത്തു..

മെയ്‌ 31,ജൂൺ 1 തീയതികളിലായി കാനം രാജേന്ദ്രൻ നഗറിൽ (കൊടുങ്ങൂർ) ചേർന്ന സിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം സമ്മേളനം സമാപിച്ചു. സമീപ കാലത്തായി ഉയർന്നു വരുന്ന വന്യജീവി ആക്രമണം തടയുന്നതിന് കേന്ദ്ര സർക്കാർ വനം വന്യജീവി നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.സമ്മേളനത്തിൽ സുരേഷ് കെ ഗോപാൽ, അജിത് വാഴൂർ, സ്വപ്ന റെജി എന്നിവർ പ്രസീഡിയം കമ്മറ്റിയായിരുന്നു.

പാർട്ടി സംസ്ഥാന കൗൺസിൽ അംഗം ഒപിഎ സലാം, പാർട്ടി ജില്ല അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം, പാർട്ടി ജില്ല എക്സിക്യൂട്ടീവ് അംഗം ഹേമലത പ്രേം സാഗർ, പാർട്ടി ജില്ല കൗൺസിൽ അംഗങ്ങളായ രാജൻ ചെറുകപ്പള്ളിൽ, അജി കാരുവാക്കൽ, എം.എ ഷാജി എന്നിവർ സംസാരിച്ചു. സി.ജി ജ്യോതിരാജ് സെക്രട്ടറി ആയി 25 അംഗ മണ്ഡലം കമ്മറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു.

Share :

You May Also Like

More From Author

+ There are no comments

Add yours