വാഹനാപകടത്തിൽ പരിക്ക് പറ്റിയ യുവാവിന് രണ്ട് കോടി മുപ്പത് ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് പാലാ മോട്ടോർ ആക്സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണൽ ഉ ത്തരവായി. ബാഗ്ലൂരിൽ പേപ്പർകാറ്റ് കമ്പനിയിൽ വിഷ്വൽ മീഡിയ മാനേജരായി ജോലി ചെയ്തിരുന്ന പുത്തൂർ സ്വദേശി കല്ലുതുണ്ടിൽ വീട്ടിൽ സ്റ്റെവിൻസൺ ഐസക് ഷാജിക്കാണ് നഷ്ടപരിഹാര തുക അനുവദിച്ച് പാലാ മോട്ടോർ ആക്സിഡൻ്റ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി കെ. പി. പ്രദീപ് ഉത്തരവിട്ടത്. 15.06.2017 ൽ ജോലി ആവശ്യത്തിനായി ബാംഗ്ലൂരിൽ നിന്നും ഹൈദരാബാദിലേക്ക് തൻ്റെ കമ്പനിയുടെ പരസ്യചിത്രീകരണത്തിനായി യാത്ര ചെയ്തിരുന്ന ടെമ്പോ ട്രാവലർ എൻ.എച്ച്. 44 ൽ കർണൂൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വെച്ച് റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ചുണ്ടായ അപകടത്തിലാണ് ഹർജിക്കാ രന് പരിക്ക് പറ്റിയത്.
നഷ്ടപരിഹാര തുകയും, നാളിതുവരെയുള്ള പലിശയും കോടതി ചെലവുമടക്കം കോടതി വിധിച്ച രണ്ട് കോടി മുപ്പത് ലക്ഷം രൂപ അപകടത്തിന് ഉത്തരവാദികളാ യ ഇരുവാഹനങ്ങളുടെയും ഇൻഷ്വറൻസ് കമ്പനികളായ മൂന്നും ആറും എതിർകക്ഷികളായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയും റിലയൻസ് ജനറൽ ഇൻഷുറ ൻസ് കമ്പനിയും ചേർന്ന് തുല്യഅനുപാതത്തിൽ ഒരു മാസത്തിനകം നഷ്ടപരിഹാരതുക കെട്ടിവെയ്ക്കാനാണ് കോടതി ഉത്തരവായത്. ഹർജിക്കാരന് വേണ്ടി അഡ്വ. ആദിൽ പി. പനച്ചയിൽ, അഡ്വ. അഭിജിത്ത് എന്നിവർ കോടതിയിൽ ഹാജരായി.

+ There are no comments
Add yours