കേന്ദ്ര സർക്കാരും കോർപ്പറേറ്റുകളും തമ്മിലുള്ള ഗുഢാലോചനയുടെ ഫലമാണ് ഇന്ധന വിലവർദ്ധനയെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി പി.ഏ.ഷെമീർ അഭിപ്രായപ്പെട്ടു. ഇന്ധ ന വില വർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്  നിയോജക മണ്ഡലം കമ്മിറ്റിയു ടെ നേതൃത്വത്തിൽ ടൗണിൽ നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നികുതിയിനത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടത്തുന്ന തീവെട്ടിക്കൊള്ള അവസാനിപ്പിച്ച് വില കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ ങ്ങൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ഡി.സി.സി ജനറൽ സെക്രട്ടറി റോണി.കെ.ബേബി മുഖ്യ പ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് ഫെമി മാത്യുവിൻ്റെ അധ്യക്ഷത യിൽ ജില്ലാ ജനറൽ സെക്രട്ടറിമാരായ നായിഫ് ഫൈസി, എം.കെ.ഷെമീർ,നിബു ഷൗക്ക ത്ത്, നിയോജകമണ്ഡലം ഭാരവാഹികളായ അൽഫാസ് റഷീദ്, കെ.എസ് ഷിനാസ്, ലി ന്റു ഈഴക്കുന്നേൽ, വിപിൻ ജോസ്, മണ്ഡലം പ്രസിഡൻ്റുമാരായ അഫ്സൽ കളരി ക്കൽ, എബി ഫിലിപ്പ്, ജോബിൻ വെള്ളാവൂർ, ഒ.പി അഖിൽ, ലീനസ് വർഗീസ്  കോൺ ഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഒ.എം.ഷാജി, അബ്ദുൽ ഫത്താഹ്, സിബു ദേവസ്യ, ബി നു കുന്നുംപുറം, രൻജു തോമസ്, ജോബ് കെ. വെട്ടം, ഷെജി പാറക്കൽ കെ.എൻ. നൈ സാം  അൻവർ പുളിമൂട്ടിൽ, പി.എസ്. ഹാഷിം, ടിഹാന ബഷീർ, അൻവർഷ കോനാട്ട് പറമ്പിൽ, ഇ.എസ് .സജി,ടി.എസ് .നിസു ,റസിലി ആനിതോട്ടം എന്നിവർ പ്രസംഗിച്ചു. നേരത്തേ കോൺഗ്രസ് പ്രവർത്തകർ ടൗണിൽ പ്രതിഷേധപ്രകടനം നടത്തി. പ്രതിഷേധ പ്രകടനത്തിന് ബിജു പ ത്യാല, ഷാജി പെരുന്നേപ്പറമ്പിൽ, നാസർ കാന്താരി, സുനിൽ കുന്നപ്പള്ളി എന്നിവർ നേതൃത്യം നൽകി.