മാണിയുടെ പാർട്ടിയും രണ്ടില ചിഹ്നവും ഇനി ജോസ് . കെ.മാണിക്ക്‌ സ്വന്തം കേ. കോ ൺ (എം) പിടിച്ചെടുക്കാനുള്ള ജോസഫിന്റെ നീക്കം പൊളിച്ച് ജോസ്.കെ.മാണി.രണ്ട് പാർലമെന്റ് അംഗങ്ങളും ജോസ് കെ.മാണിക്ക് ലഭിച്ചത് പാർട്ടി അംഗീകാരവും രണ്ടില ചിഹ്നവും ലഭിക്കുവാൻ ഇടയാക്കി.സമ്മർദ്ദങ്ങൾക്ക് വഴങ്ങി കോട്ടയം പാർലമെന്റ് സീററ് ജോസഫിന് വിട്ടു നൽകിയിരുന്നുവെങ്കിൽ ഇന്ന് പാർട്ടി അംഗീകാരം ജോസഫ് കൊണ്ടു പോയേനെ.
കേ.കോൺ.(എം)) ഭരണഘടന പ്രകാരം പാർട്ടി ചെയർമാനാണ്  അധികാര കേന്ദ്രം:
അതിനാൽ ചെയർമാൻ സ്ഥാനം കൈവശപ്പെടുത്തുവാൻ പി . ജെ.ജോസഫും കൂട്ടരും ചേർന്ന് നടത്തിയ നീക്കങ്ങൾ പൊളിച്ചത് ജോസ് കെ.മാണിയുടെ കുശാഗ്രബുദ്ധിയിലൂ ടെയാണ്.ധനകാര്യമന്ത്രിയും കേ.കോൺ.ചെയർമാനുമായിരുന്ന കെ.എം.മാണിക്കെതിരെ കൊണ്ടുവന്ന ബാർകേസും തുടർന്നുണ്ടാ’യ രാജിയെ തുടർന്നും ജോസഫുമായി മനസിക മായി തന്നെ മാണി വിഭാഗം അകന്നു കഴിഞ്ഞിരുന്നു.
ബാർ കേസിൽ പാർട്ടി ചെയർമാൻ കൂടിയായ മാണിയുടെ രാജിയോടെ മാണി ഗ്രൂപ്പിലെ അസംതൃപ്തരെ ജോസഫ് വല വീശിയിരുന്നു.84 കാരനായ പാർട്ടി ചെയർമാൻ കെ.എം .മാണി ഗുരുതര രോഗ ബാധിതനാണെന്നും ആരോഗ്യ ത്തോടുകൂടി ഇനി തുടരാനാവില്ലെ ന്നും മനസ്സിലാക്കി പി.ജെ.ജോസഫും കൂട്ടരും പാർട്ടിയിൽ പിടിമുറുക്കി കരുക്കൾ നീക്കി തുടങ്ങി.
ഇതിനിടെ യു.ഡി.എഫ് വിട്ട മാണി ഗ്രൂപ്പ് യു.ഡി.എഫിൽ തിരികെ  പ്രവേശിക്കുന്നതി നായി ലഭിച്ച രാജ്യസഭാ സീറ്റ് സ്ഥാനം ഒഴിയുന്ന പാർട്ടി ജനറൽ സെകട്ടറി കൂടിയായ ജോയി എബ്രാഹാമിന് തന്നെ നൽകണമെന്ന് ജോസഫ്‌ വാശി പിടിച്ചു.ഇതോടെ പാർ ട്ടിയുടെ ഓഫീസ് ചാർജ്ജ് ജനറൽ സെക്ടറിയുടെ പിന്തുണ കൂടി ജോസഫ് ഉറപ്പാക്കി.
ജോയി എബ്രാഹത്തിന് രാജ്യസഭാ സീറ്റ് തുടർന്നും നൽകുന്നില്ലെങ്കാൽ മറ്റാർക്കും കൊ ടുക്കരുമെന്നും ജോസ് കെ.മാണി ഏറ്റെടുക്കണമെന്നും ജോസഫ് വ്യവസ്ഥ വച്ചു.പാർട്ടി യോഗത്തിന് ശേഷം പി.ജെ.ജോസഫ് തന്നെ ജോസ്.കെ.മാണിയായിരിക്കും രാജ്യസഭാ സീററിൽ മത്സരിക്കുന്നതെന്ന് പ്രഖ്യാപിച്ചു.ജോസ്.കെ.മാണി രാജിവയ്ക്കുന്ന പാർലമെ ന്റ് സീറ്റ് ലക്ഷ്യം വച്ചാണ് പി.ജെ. ജോസഫ്  ഈ നീക്കം മുൻകൂട്ടി ആസൂത്രണം ചെയ്ത തും വിജയിപ്പിച്ചതും.ജോസഫ് ലക്ഷ്യമിട്ടപ്രകാരം കോട്ടയം പാർലമന്റ് സീറ്റിൽ ജോസ ഫ് അവകാശം ഉന്നയിച്ചു.പാർട്ടിയിൽ കലാപക്കൊടി ഉയർത്തി.
മാണി വിഭാഗം വളരെ കരുതലോടെ നീങ്ങി തോമസ് ചാഴികാടന്നെ സ്ഥാനാർത്ഥിയാക്കി വൻ ഭൂരിപക്ഷത്തിന് വിജയിപ്പിച്ചു.പാർട്ടി ചെയർമാന്റെ മരണം അവസരമാക്കി പി. ജെ ജോസഫ് പാർട്ടി പിടിച്ചെടുക്കുവാൻ കരുക്കൾ നീക്കി. മാണിഗ്രൂപ്പിലുണ്ടായിരുന്ന മു ൻ .എം.പിയുo പാർട്ടി ഓഫീസ് ചാർജ് ജനാൽ സെക്രടിയുമായ ജോയി എബ്രാഹം മുൻ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ, വിക്ടർ ടി.തോമസ്, കൊട്ടാരക്കര പൊന്നച്ചൻ, അറ യ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവരെ തന്റെ പക്ഷത്ത് ജോസഫ് ചേർത്തു.
പാർട്ടി ചെയർമാൻ മരിച്ചിട്ടും സംസ്ഥാന കമ്മിറ്റി പോലും ചേരാതെയും ഒരു അനു സ്മ രണാചsങ്ങു പോലും നടത്താതെയും നീട്ടികൊണ്ടു പോയി.കെ.എം.മാണിയുടെ 41 – ചരമദിനം വിപുലമായി ആചരിക്കുന്നതിനുള്ള നിർദ്ദേശം ജോസ്.കെ.മാണി നേരിട്ട് ജോസഫിനെ അറിയിച്ചു.ഇതോടൊപ്പം ചെയർമാന്റെ ഒഴിവ് നികത്തുന്നതിനുള്ള നിർദ്ദേ ശവും പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ജോയി എബ്രാഹം മുഖേന ജോസഫിനെ അ റിയിച്ചു.പി.ജെ.ജോസഫ് പാർട്ടി ലീഡർ, സി.എഫ് തോമസ് പാർട്ടി ചെയർമാൻ, ജോ സ്.കെ.മാണി വർക്കിംഗ് ചെയർമാൻ എന്ന നിലയിലായിരുന്നു ജോയി എബ്രാഹവും കൂട്ടരും ജോസഫിനു മുന്നിൽ നിർദ്ദേശം വച്ചത്. വൈസ് ചെയർമാനായി തുടരാനും ജോ സ് കെ.മാണി തയ്യാറായിരുന്നു.
സി.എഫ്. തോമസിനെ ചെയർമാൻ ആക്കണമെന്നത് മാത്രമായിരുന്നു. ജോസ്.കെ.മാണി യുടെ നിർബന്ധം.എന്നാൽ ജോസഫ് ഈ നിർദ്ദേശം പാടെ തള്ളി.പാർട്ടി ലീഡറും വർക്കിo ഗ്  ചെയർമാനും താൻ തന്നെയായിരിക്കുമെന്നും ജോസ് കെ – മാണി വൈസ് ചെയർമാൻ മാത്രമായിരിക്കുമെന്നും ജോസഫ് വിഭാഗത്തിലെ ടി. യു. കുരുവിള കൂടി വൈസ് ചെയർ മാൻ ആകുമെന്നും ജോസഫ് ശഠിച്ചു.ഇത് മാണിവിഭാഗം തള്ളി.
പി.ജെ.ജോസഫിന്റെ മേൽ മാണി വിഭാഗം  സമ്മർദ്ദം ശക്തമായപ്പോൾ തിരുവനന്തപുര ത്ത്  സംസ്ഥാന കമ്മിറ്റി കൂടി സർവ്വകക്ഷി അനുസ്മരണ യോഗം ചേരുന്നതിനും അതിനു ശേഷം പാർട്ടി ചെയർമാന്റെ ഒഴിവ് നികത്തുന്നതിനും തീരുമാനമെടുത്തു.അപകടം മണ ത്ത മാണി വിഭാഗം മാണിയുടെ ഒഴിവ് നികത്താനുള്ള നീക്കം തിരുവനന്തപുരം അഡീഷ ണൽ കോടതിയിൽ നിന്നും 15. 5.2019_ൽ  ജോസഫ് വിഭാഗത്തിലെ ആദിക്കാൻ മനോജ് ഫയൽ ചെയ്ത കേസിൽ സ്റ്റേ വാങ്ങി.ജോസഫിന്റെ മാണി വിഭാഗം നീക്കം പൊളിച്ചു;
തുടർന്നാണ് മാണിവിഭാഗം കോട്ടയത്ത് ചേർന്ന് ജോസ്.കെ.മാണിയെ ചെയർമാനായി തെരഞ്ഞെടുത്തത്.കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന് നൽകിയിരുന്ന പാർട്ടി ഭാരവാഹിക ളുടെയും പാർട്ടി സെക്രട്ടേറായററിന്റെയും സംസ്ഥാന കമ്മിറ്റിയുടെയും ഭൂരിപക്ഷ പി ന്തുണ ഉറപ്പിച്ച് നിർത്തുവാൻ ജോസ്.കെ.മാണിക്ക് കഴിഞ്ഞതാണ് അനുകൂല നടപടി കേ ന്ദ്ര തെരഞ്ഞെടുപ്പു  കമ്മീഷനിൽ നിന്നും നേടിയെടുക്കുവാൻ ജോസ്.കെ.മാണി വിഭാഗ ത്തിന് കഴിഞ്ഞത്.തെരഞ്ഞെടുക്കപ്പെട്ട രണ്ട്  എം.പി.മാരും രണ്ട് എം.എൽ എ മാരും ജോസ്.കെ.മാണി യോടൊപ്പമായിരുന്നത് വലിയ നേട്ടമായി.
പാർട്ടി അംഗീകാരവും രണ്ടില ചിഹ്നവും ജോസ്.കെ.മാണിക്ക് ലഭിച്ചതോടെ പി.ജെ ജോ സഫും കൂട്ടരും ഇന്നു മുതൽ വിമതരായി.ഇനി ജോസ്‌ കെ.മാണിയുടെ വിപ്പ് ലംഘിച്ചാ ൽ ജോസഫിനെ അനുകൂലിക്കുന്ന ജനപ്രതിനിധികൾ ആയോഗ്യരാവും. ജനപ്രതിനിധിക ൾക്ക് ഇനി കൂറുമാറി ജോസഫിനൊടൊപ്പം നിൽകാനാവാത്ത സ്ഥിതിയുണ്ടാവും. പി. ജെ.ജോസഫിനും കൂട്ടർക്കും ഇനി പുതിയ പാർടി രജിസ്റ്റർ ചെയ്യേണ്ടി വരും.പക്ഷെ അം ഗീകാരം ലഭിക്കില്ല.രജിട്രേഡ് ചിഹ്നവും അംഗീകാരവും ലഭിക്കുന്ന മെങ്കിൽ ചട്ടം അനുസ രിച്ച് ഒരു എം.പി.യോ, 4 എം.എൽ.എമാരോ അല്ലെങ്കിൽ 6% വോട്ടോ ലഭിച്ചിരിക്കണം. ഇത് ഒന്നും ജോസഫ് വിഭാഗത്തിന് നിലവിൽ ഇല്ല.
ഇനി.കേ.കോൺ എന്ന ലേബലിൽ പാർട്ടി രജിസ്ട്രേഷനും ബുദ്ധിമുട്ടായിരിക്കും.കോട്ടയം എം.പി സ്ഥാനം ജോസഫ് വിഭാഗം കൈവശപ്പെടുത്തിയിരുന്നുവെങ്കിൽ ഇന്ന് ജോസ് കെ മാണിക്ക് രണ്ടില ചിഹ്നവും പാർട്ടി അംഗീകാരവും ലഭിക്കുമായിരുന്നില്ല