വിഴിക്കിത്തോട് പി.വൈ.എം.എ ലൈബ്രറി നടപ്പിലാക്കുന്ന കരമദ്ധ്യേ ലൈബ്രറി പ ദ്ധതി  ബ്ളോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി ഉദ്ഘാടനം ചെയ്തു. അംഗൻ വാടികളുമായി സഹകരിച്ച്  പുസ്തക വിതരണം ജനകീയമാക്കുകയാണ് കരമദ്ധ്യേ ലൈബ്രറി കൊണ്ട് ലക്ഷ്യമിടുന്നത്.വായനാശീലം വളര്‍ത്തുന്നതിനും കോവിഡ് മാ നദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നതിന്‍റെയും ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളില്‍ വായനശാലയ്ക്ക് സമീപപ്രദേശങ്ങളിലുള്ള മൂന്ന് അംഗന്‍വാടികള്‍ മു ഖേന പുസ്തകവിതരണം പദ്ധതിയുടെ ഉദ്ഘാടനയോഗത്തിൽ പി.വൈ. എം.എ വൈസ് പ്രസിഡന്റ് റോസമ്മ ആഗസ്തി അദ്ധ്യക്ഷയായിരുന്നു.വാർഡു മെമ്പർ സിന്ധുസോമൻ മുഖൃപ്രഭാഷണം നടത്തി.സാബു.കെ.ബി,സുബാഷ്കെ.ആർ,വത്സമ്മ ജോസ്, ജാൻ സി ബാലചന്ദ്രൻ,ഗീത.കെ.പി.ബെന്നി തച്ചിലേട്ട് എന്നിവർ പ്രസംഗി ച്ചു.