എരുമേലി: ഐ.എന്‍.ടി.യു.സി യുവതൊഴിലാളി വിഭാഗം ജില്ലാ കമ്മറ്റിയുടെ നേതൃത്വ ത്തില്‍ കെ. എസ്. ഇ. ബി. എരുമേലി സെക്ഷന്‍ ഓഫീസിനു മുന്‍പില്‍ ചൂട്ടുകറ്റ കത്തിച്ച് ധര്‍ണ നടത്തി.ധര്‍ണ നടത്തിയവര്‍ക്കെതിരെ കേരള എപ്പിഡമിക് ഡിസീസ് നിയമപ്രകാ  രം കേസെടുത്തു. ജില്ല പ്രസിഡന്റ് പ്രകാശ് പുളിക്കന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ജനാധി പത്യത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ശക്തമായ സമരം ഇനിയും നടത്തുമെ ന്നും പ്രകാശ് പുളിക്കന്‍ അറിയിച്ചു. തുറക്കാതിരുന്ന സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ ജ് ഒഴിവാക്കുക, പാവപ്പെട്ടവര്‍ക്ക് വൈദ്യുതി ചാര്‍ജ് ആറു മാസത്തെ ഗഡുക്കളായി അട യ്ക്കാന്‍ സൗകര്യമൊരുക്കുക, മീറ്റര്‍ റീഡിങിലെ പരിഷ്‌ക്കാരം ഒഴിവാക്കുക എന്നീ ആ വശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തിയത്. ലോക്ക്ഡൗണ്‍ കാലത്ത് സ്വകാര്യ സ്ഥാപന ങ്ങളിലെയും അണ്‍എയ്ഡഡ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെ ന്ന് ആവശ്യപ്പെട്ട സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജിലും ഇളവ് അനുവദിക്കണമെന്ന് ആവശ്യ പ്പെട്ടു. ഭാരവാഹികളായ ഷിബു ഐക്കോവില്‍, ബോബന്‍ പള്ളിക്കല്‍, സനീഷ് സെബാ സ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.