കാഞ്ഞിരപ്പള്ളി: പച്ചക്കപ്പ വില്‍ക്കാന്‍ വിപണിയില്ലാതെ വന്നതോടെ കര്‍ഷകര്‍ ഉത്പ്പ ന്നം വില്‍ക്കാന്‍ നെട്ടോട്ടത്തില്‍. കോവിഡിനു പിന്നാലെ വറുതിയുണ്ടാകുമെന്ന ആശ ങ്കയില്‍ കപ്പക്കൃഷി നാട്ടിന്‍പുറങ്ങളില്‍ വ്യാപകമായിരുന്നു. കൃഷിയും വിളവും അ ധികമായതാണ് വിലത്തകര്‍ച്ചയ്ക്കു കാരണമായി പറയുന്നത്. കപ്പവില കിലോയ്ക്ക് 12 വരെയായി താഴ്ന്നു. കൂടിയ ചെലവില്‍ നട്ടുവളര്‍ത്തിയ കപ്പ വേനലിനു മുമ്പ് വില്‍ ക്കാമെന്ന പ്രതീക്ഷയിലായിരുന്ന കര്‍ഷകര്‍ക്ക് വിലത്തകര്‍ച്ചയും വിപണിയില്ലാതെ വ ന്നതും കണക്കിലെടുത്ത് മലനാട് ഡവലപ്‌മെന്റ് സൊസൈറ്റി ഡയറക്ടറും ഇന്‍ഫാം ഡയറക്ടറുമായ ഫാ. തോമസ് മറ്റമുണ്ടയില്‍ മരച്ചീനി കര്‍ഷകരുടെ സഹായത്തിനെ cത്തുകയായിരുന്നു.

മരച്ചീനി കൃഷിക്കാരുടെ വന്‍ നഷ്ടം നേരിടുന്നതിന് ഇടനിലക്കാര്‍ ഇല്ലാതെ വിലയായി 15 രൂപയും ബോണസായി അഞ്ചു രൂപയും ചേര്‍ത്ത് 20 രൂപ നല്‍കി ഏകദേശം രണ്ടു ലക്ഷത്തോളം കിലോ മരച്ചീനിയാണ് ഇന്‍ഫാം ശേഖരിച്ചത്. സംഘടനയില്‍ അംഗത്വം ഉള്ളവരുടെ കപ്പയാണ് ശേഖരിച്ചത്. ഉണക്കുകപ്പ, ചിപ്‌സ്, കാലിത്തീറ്റ എന്നിങ്ങനെ മൂ ല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി മാറ്റി വിപണിയില്‍ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
കര്‍ഷകരുടെ വലിയ പ്രതിസന്ധിയില്‍ അവര്‍ക്ക് സംരക്ഷണം നല്‍കിവരുന്ന സംഘട നയ്ക്കും ഡയറക്ടര്‍ ഫാ. തോമസ് മറ്റമുണ്ടയിലിനും ഇന്‍ഫാമിന്റെ വിവിധ കാര്‍ഷിക ഗ്രാമസമിതി ഭാരവാഹികള്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.