കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിൽ ശിശു ദിനാഘോഷം നടന്നു. എൽ.പി.യും കിൻഡർഗാർട്ടൻ വിഭാഗങ്ങളിലുമുള്ള ചെറുകുട്ടികൾ വൈവിധ്യമാർന്ന വേഷധാരണങ്ങളോടെ എത്തിയത് ആഘോഷത്തിന് പുതുമയും കൗതുകവും കൂട്ടി. ശിശു ദിനാഘോഷത്തിന്റെ ഭാഗമായി വാദ്യമേളത്തിന്റെ അകമ്പടിയോടെ വർണശബളമായ റാലിയും സംഘടിപ്പിച്ചു. കുട്ടികളുടെ പ്രിയപ്പെട്ട ‘ചാച്ചാജി’യുടെ വേഷത്തിൽ എത്തിയവരൊപ്പം, പ്രമുഖ സ്വാതന്ത്ര്യ സമര നേ താക്കൾ, സേനാവിഭാഗങ്ങൾ, സ്പോർട്സ് താരങ്ങൾ തുടങ്ങിയവരുടെ വേഷം അണിഞ്ഞ് പങ്കെടുത്ത നിരവധി കുട്ടികൾ ശ്രദ്ധനേടി.

തങ്ങൾ ഭാവിയിൽ ആരായി വളരണമെന്നുള്ള സ്വന്തം സ്വപ്നങ്ങളെ പ്രതിഫലിപ്പിക്കുന്ന വേഷങ്ങളുമായി എത്തിയ ചെറിയ താരങ്ങളും ആഘോഷത്തിന് പ്രത്യേക മിഴിവേകി. കുട്ടികൾക്കുവേണ്ടി അദ്യാപകരും വിവിധ പരിപാടികൾ അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ ഫാ വിൽസൺ പുതുശ്ശേരി എസ്.ജെ, മറീന മാത്യു, എൽ.പി. കോർഡിനേറ്റർ മായാ മാത്യു എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

+ There are no comments
Add yours