കാഞ്ഞിരപ്പള്ളി:ടൗണിലെ അനിയന്ത്രിതമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ അടിയന്തര ഇടപെ ടലുകൾ നടത്തുമെന്ന് നിയുക്ത എം.എൽ.എ പ്രൊഫ.റോണി.കെ ബേബി. നിർദ്ദിഷ്ട ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് പുതിയതായി കരാർ ഏറ്റെടുത്ത കമ്പനി പ്രതിനി ധികളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി ബൈപ്പാസ് സന്ദർശിച്ചു. ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് മേൽനോട്ടം വഹിക്കുന്നതിന് ജില്ല കളക്ടറുമായി ആലോചിച്ച് ഒരു മോണിറ്ററിംഗ് സമിതി രൂപീകരിക്കുമെന്നും ഇതിനായി ഒരു മുഴുവൻ സമയ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുന്ന കാര്യവും പരിഗണയിലു ണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിർമ്മാണ പ്രവർത്തനങ്ങളിൽ അനാവശ്യമായി കാലതാമസം ഉണ്ടാക്കുവാൻ കരാറുകാരെ അനുവദിക്കില്ല.അവർക്ക് ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഗ്രാമ, ബ്ലോ ക്ക്, ജില്ലാ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഉറപ്പുവരുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.ഷെമീർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനി ജോസഫ്, വൈസ് പ്രസിഡ ൻ്റ് സുനിൽ തേനംമാക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം സിനി ജിബു ,ഗ്രാമപഞ്ചായത്തംഗങ്ങളായ ജോയി മുണ്ടാമ്പള്ളി, ചാക്കോച്ചൻ ചുമപ്പുങ്കൽ, സിൽവി അനിൽ, മനോജ് ജോസഫ്, സബിത തോമസ്, കൊച്ചു റാണി തോമസ്, ജോസി സെബാസ്റ്റ്യൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിജു പത്യാല, അബ്ദുൽ ഫത്താഹ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉ ണ്ടായിരുന്നു.

+ There are no comments
Add yours