കാഞ്ഞിരപ്പള്ളി ബൈപാസ് നിർമ്മാണത്തിൽ ഗുരുതര വീഴ്ച വരുത്തിയ കരാർ കമ്പനിക്കെതിരെ അടിയന്തിര നിയമ നടപടി സ്വീകരിക്കണമെന്ന് സിപിഐ കാ ഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റി ആവശ്യ പ്പെട്ടു. റീ ടെൻഡർ നടപടികൾ വേഗത്തിലാക്കി മുൻ നിശ്ചയ പ്രകാരം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെ ന്നും മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ഗുജറാത്ത് ആസ്ഥാനമായുള്ള ബാക് ബോൺ കൺസ്ട്രക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമ്മാണച്ചുമതല നിർവ്വഹിച്ചിരുന്നത്. തുടർച്ചയായി നിർമ്മാണ പ്രവർ ത്തനം മുടങ്ങിയതിനാലാണ് കരാർ ജോലിയിൽ നിന്നൊഴിവാക്കിയത്. ബോധപൂർവ്വം വരുത്തിയതാണിത്. കിഫ്ബി പ്രകാരം നാളിതു വരെയുള്ള പ്രവർത്തിയുടെ തുക കമ്പനി കൈപ്പറ്റിയിട്ടുള്ളതുമാണ്. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പടിക്കൽ നിന്നാരംഭിച്ച് ചിറ്റാർ പുഴക്കും, മണിമല റോഡിനും കുറുകെ നിർമ്മിക്കുന്ന പാല ത്തിന്റെ നിർമ്മാണ പ്രവർത്തിയും മന്ദഗതിയിലായിരുന്നു. സർക്കാരിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയ കരാർ കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തു ന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.

+ There are no comments
Add yours