കേരളം മൊത്തം കാത്തിരിക്കുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറിയായ XC 138455 ടിക്കറ്റിൻ്റെ ഭാഗ്യക്കുറി ലഭിച്ചത് അഞ്ചിലിപ്പ ഞള്ളമറ്റം സ്വദേശികൾ ക്കെന്ന് സൂചന. ഒന്നിലേറെ പേരാണ് സമ്മാനർഹരായിരിക്കുന്നത്. 20 കോടിരൂപയാണ് ഒന്നാം സമ്മാനം. ക്രിസ്തുമസ് പുതുവത്സര ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണ് ഇത്തവണത്തേത്. പത്തോളം പേർ ചേർന്ന യുവാക്കൾ, ഗ്രൂപ്പായി എടുത്ത പത്തിലധികം ടിക്കറ്റിൽ ഒന്നിനാണ് സമ്മാനം അടിച്ചിരിക്കുന്നത്.

ഭാഗ്യശാലികളെ തേടി മുമ്പ് നിരവധി പേർ വീട്ടിലെത്തുന്നതും ഇവർ ഒടുവിൽ പൊറുതിമുട്ടുന്നതും പതിവായതോടെ ബമ്പറടിച്ച വിവരം രഹസ്യമാക്കി വെച്ചിരി ക്കുകയാണ്. കാഞ്ഞിരപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ന്യൂ ലക്കി സെൻ്ററിൽ നിന്നുമാണ് ഇവർ ടിക്കറ്റ് എടുത്തത്. 400 രൂപയായിരുന്നു ടിക്കറ്റ് വില.

+ There are no comments
Add yours