കാഞ്ഞിരപ്പള്ളി : ബ്ലോക്ക് പഞ്ചായത്തിന്റെ 20202021 വാര്‍ഷിക പദ്ധതി ആ സൂത്രണ സമിതി യോഗം ചേര്‍ന്നു. 13 മേഖലകളിലായിട്ടാണ് ആസൂത്രണ സ മിതി യോഗം ചേര്‍ന്നത്.

പൊതുഭരണവും ധനകാര്യവും, കൃഷിയും അനുബന്ധ മേഖലയും, മൃഗസം രക്ഷണ മേഖല, ചെറുകിട വ്യവസായ മേഖല, ഭവന നിര്‍മ്മാണ മേഖല, കു ട്ടികള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ മേഖല, വനിതാ വികസ നം, പൊതുമരാമത്ത് മേഖല, ആരോഗ്യമേഖല, ശുചിത്വം, കുടിവെള്ള മേഖ ല, വിദ്യാഭ്യാസം, കല, സാംസ്‌ക്കാരികം, യുവജനകാര്യം, പട്ടികജാതി/പട്ടി കവര്‍ഗ്ഗ വികസനം, ജൈവ വൈവിദ്ധ്യവും, ദുരന്ത നിവാരണവും.

തുടങ്ങിയ മേഖല തിരിച്ചുള്ള ചര്‍ച്ചയില്‍ വിവിധ വകുപ്പുകളുടെ വിദഗ്ദ്ധ ന്‍മാര്‍ പങ്കെടുത്തു. 20202021 വാര്‍ഷിക പദ്ധതിയില്‍ ഉല്‍പ്പാദന മേഖലയില്‍ ഉണര്‍വുണ്ടാവുന്ന പദ്ധതികളുണ്ടാവുമെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭരണസ മിതി അറിയിച്ചു. സേവന മേഖലയില്‍ തൊഴിലുറപ്പുമായി സഹകരിച്ച് പു തുമയാര്‍ന്ന പദ്ധതികളുണ്ടാവുമെന്നും അവര്‍ അറിയിച്ചു. കാര്‍ഷിക മേഖ ലയിലും, ക്ഷീരകര്‍ഷകര്‍ക്കും, തേനീച്ച കര്‍ഷകര്‍ക്കും, വിവിധ കര്‍ഷക ഗ്രൂ പ്പുകള്‍ക്കും ആശ്വാസ പദ്ധതികളുണ്ടാവുമെന്ന് ഭരണസമിതി അറിയിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി.എ. ഷെമീര്‍ അദ്ധ്യക്ഷ ത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോഫി ജോസ ഫ് ആസൂത്രണ സമിതി യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.റ്റി. അയൂബ്ഖാന്‍, റോസമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞു മോന്‍, ജോളി മടുക്കക്കുഴി, ആശാ ജോയി, പ്രകാശ് പള്ളിക്കൂടം, പി.കെ. അ ബ്ദുള്‍ കരീം, ജയിംസ് പി. സൈമണ്‍, ശുഭേഷ് സുധാകരന്‍, അജിതാ രതീഷ്, പി.ജി. വസന്തകുമാരി, അന്നമ്മ ജോസഫ് തുടങ്ങിയവര്‍ വിവിധ ചര്‍ച്ചകള്‍ ക്ക് നേതൃത്വം നല്‍കി. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ എന്‍. രാജേഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ ആസൂത്രണ സമിതിയ്ക്ക് നേ തൃത്വം നല്‍കി.