വിദ്യാഭ്യാസരീതി കുട്ടികളിൽ ആകാംക്ഷയുണർത്തുന്നതായി മാറിയാൽ അവർ സ്വയം ലോകം സൃഷ്ടിക്കുമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. എലിക്കുളം എം.ജി.എം. യു. പി.സ്‌കൂളിന്റെ പുതിയ കെട്ടിടമായ ശ്രീഭദ്രാ ബ്ലോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൊബൈൽഫോണിലെ ആപ്ലിക്കേഷനുകൾ മുതിർന്നവരെക്കാൾ വേഗം കുട്ടി കൾ പഠിക്കുന്നത് ആകാംക്ഷയിലൂടെയാണ്. ഇതേ ആകാംക്ഷ പഠനപ്രവർത്തനങ്ങളിൽ നിലനിർത്തുവാൻ അധ്യാപകർക്കായാൽ വിദ്യാഭ്യാസം മികച്ചതാവുമെന്നും ശ്രീരാമകൃ ഷ്ണൻ പറഞ്ഞു.
മാണി സി.കാപ്പൻ എം.എൽ.എ.അധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി.മുഖ്യ പ്രഭാഷണം നടത്തി. പ്ലാസ്റ്റിക് ബദൽ ഉത്പന്ന വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്ര സിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. വിവിധ രംഗങ്ങളിലെ പ്രതിഭകളെ എൻ.എസ്.എസ്.കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള ആ ദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങ ളായ റോസ്മി ജോബി, സാജൻ തൊടുക, എ.ഇ.ഒ. എം.സി.ഓമനക്കുട്ടൻ, സ്‌കൂൾ മാനേ ജർ രാജേഷ് ആർ.കൊടിപ്പറമ്പിൽ, പഞ്ചായത്തംഗങ്ങൾ, സംഘടനാഭാരവാഹികൾ തുട ങ്ങിയവർ പ്രസംഗിച്ചു.