കാഞ്ഞിരപ്പളളി:മദ്യം മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം കുറയ്ക്കു ന്നതിനു വേണ്ടി കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് ”നല്ല നാട് നല്ല വീട്” പദ്ധതി നടപ്പിലാക്കുമെന്നും 7 പഞ്ചായത്തുകളിലെ ജനസാന്ദ്രത കൂടിയ കോ ളനി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനവുമായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ട് പോകുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസി ഡന്റ് ആശാ ജോയി അഭിപ്രായപ്പെട്ടു.കാഞ്ഞിരപ്പളളി ബ്ലോക്ക് തല ”വിമു ക്തി” സെമിനാര്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി മോഡറേറ്റ റായ സെമിനാറില്‍ എക്‌സൈസ് സി.ഐ. എം.എന്‍.ശിവപ്രസാദ് ക്ലാസ്സെടു ത്തു.തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സ്ഥിരം സമിതി ചെയര്‍മാന്മാരായ റോസ മ്മ ആഗസ്തി,ലീലാമ്മ കുഞ്ഞുമോന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ വി.റ്റി. അയൂബ്ഖാന്‍,പി.ജി. വസന്തകുമാരി,അജിതാ രതീഷ്,ജി.ഇ.ഒ. ഷാജി ജേക്കബ്,അംഗന്‍വാടി ടീച്ചര്‍ അന്നമ്മ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.