കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 10ാം വാർഡില് വർഷങ്ങളായി ഗതാഗത യോഗ്യമ ല്ലാതെ കിടന്ന വട്ടകപ്പാറ – നാച്ചികോളനി റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യ മാക്കി. വർഷങ്ങക്ക് മുപ് മൺപാതയായി കിടന്ന റോഡിലൂടെ വാഹന ഗതാഗതം ത ടസമായിരുന്നു. ഇത് മൂലം പ്രദേശവാസികക്ക് അടിയന്തര സാഹചര്യങ്ങളില് പോലും റോഡ് ഉപയോഗിക്കാ കഴിയാത്ത സ്ഥിതിയിലായിരുന്നു. ഇതെ തുടർന്ന് പഞ്ചായത്തി ല് നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ചാണ് മൂന്ന് ഘട്ടങ്ങളിലായി റോഡ് സഞ്ചാരയോ ഗ്യമാക്കിയത്. എട്ട്, ഒന്പത്, പത്ത് വാർഡുകളിലെ അഞ്ഞൂറോളം കുടുംബങ്ങക്ക് പ്രയോജനപ്പെടുന്നതാണ് റോഡ്. വാർഡംഗവും പഞ്ചായത്ത് പ്രസിഡന്റുമായ ഷക്കീല നസീർ റോഡിന്റെ ഉദ്ഘാടനം നടത്തി.

ഒരു കിലോമീറ്ററോളം നീളമുള്ള റോഡ് 12 അടി വീതിയില് സംരക്ഷണ ഭിത്തിയുടെ നിർ മാണം ഉൾപ്പടെ നടത്തിയാണ് റോഡ് നാട്ടുകാർക്ക് തുറന്ന് നല്കിയത്. ബാക്കി വരുന്ന ഭാ ഗത്തിന്റെ നിർമാണം പൂർത്തിയാക്കുന്നതിന് 3.50 ലക്ഷം രൂപ കൂടി അനുവദിച്ചതായി ഷക്കീല നസീർ പറഞ്ഞു. ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ നിർമാണം ആരംഭി ക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഇല്യാസ് മുഹമ്മദാലി, സി.എസ്. നൗഷദ്, അനസ്, പ്രദേശവാസികള് തുടങ്ങിയവർ പങ്കെടുത്തു.