അറബനാ മുട്ടിൽ തുടർച്ചയായി മൂന്നാം തവണയും കാഞ്ഞിരപ്പള്ളി എ കെ ജെ എം

Estimated read time 0 min read
Share :
ജില്ലാതല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം അറബന മുട്ടിൽ തുടർച്ചയായി മൂന്നാം തവണയും കാഞ്ഞിരപ്പള്ളി എകെജെ എം സ്കൂൾ എഗ്രേഡ് കൂടി ഒന്നാം സ്ഥാനത്ത്.  കഴിഞ്ഞ വർഷങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മത്സരിച്ച കുട്ടികളിൽ ഏറെയും ഹയർസെക്കൻഡറിയിൽ ഒന്നാംവർഷം  സ്കൂളിൽ തന്നെ ചേ ർന്നതിനെ തുടർന്ന് ഹയർസെക്കൻഡറി തലത്തിൽ ആദ്യമായി മത്സരത്തിൽ എത്തിയ എകെജെഎം, ആ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി, സംസ്ഥാ ന മത്സരത്തിന് യോഗ്യത നേടി. പ്രശസ്ത മാപ്പിള കലാ പരിശീലകൻ നൗഫൽ കോട്ടയത്തിന്റെ ശിക്ഷണത്തിൽ എത്തിയ ഇവർ ചുവടുകൾക്ക് ഈണം പകരാൻ  രിഫാഇ മദ്ഹബുകളിൽ ഉള്ള പാട്ടുകൾ ആണ് ഉപയോഗിച്ചത്.  മാസ്മരിക പ്രകടനമാണ് മത്സരത്തിൽ ഉടനീളം ഇരു ടീമുകളും കാഴ്ചവെച്ചത് എന്ന് വിധികർത്താക്കൾ വിലയിരുത്തി.
Share :

You May Also Like

More From Author

+ There are no comments

Add yours