റവ. ഡോ. ആന്റണി നിരപ്പേല്‍ അനുസ്മരണം നടത്തി

Estimated read time 0 min read
Share :

പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും, സെന്റ്‌ ആന്റണീസ് ഗ്രൂപ്പ് ഓഫ് കോളേജുകളുടെ സ്ഥാപകനുമായ റവ. ഡോ. ആന്റണി നിരപ്പേലിന്റെ നാലാം ചരമവാർഷി കം ചെങ്ങളം സെന്റ് ആന്റണീസ് തീർത്ഥാടന ദേവാലയത്തിൽ നടന്നു. ദേവാലയത്തിലെ ചടങ്ങുകൾക്ക് ചെങ്ങളം സെന്റ് ആന്റണീസ് ദേവാലയ വികാരി ഫാ. വര്‍ഗീസ്‌ പരിന്തിരിക്കല്‍, ഫാ. ജോസഫ് വാഴപ്പനാടി, ഫാ ജോസഫ് മൈലാടി എന്നിവർ നേതൃത്വം നൽകി.

തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ റവ. ഡോ. ആന്റണി നിരപ്പേല്‍ സഭയ്ക്കും, സമൂഹത്തിനും നല്‍കിയ സേവനങ്ങളെയും, വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങ ളെയും അനുസ്മരിച്ചുകൊണ്ട് കോളേജ് ചെയർമാൻ ബെന്നി തോമസ്, പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ്‌ കല്ലമ്പള്ളി, മധുസൂതനന്‍ എ.ആര്‍, റ്റിജോമോന്‍ ജേക്ക ബ്‌, സുപര്‍ണ്ണ രാജു, രതീഷ് പി ആർ, ബോബി കെ മാത്യു, ജോസ് ആന്റണി, ജസ്റ്റിന്‍ ജോസ് എന്നിവർ സംസാരിച്ചു.

Share :

You May Also Like

More From Author

+ There are no comments

Add yours