കോളേജ് സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വർഷത്തിലേക്കു കടക്കുമ്പോൾ NAAC (നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിന്റെ) രണ്ടാം സൈക്കിളിൽ A+ അംഗീകാരത്തിന് അമൽജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് അർഹമായി. കേരളത്തിൽ ഇതുവരെ ഒരു എഞ്ചിനീയറിംഗ് വിദ്യാഭാ സ സ്ഥാപനത്തിന് ലഭിച്ച ഏറ്റവും ഉയർന്ന ഗ്രേഡ് ആണിത്. 2001 മുതൽ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ കലാലയത്തിന്റെ പാഠ്യപദ്ധതി, പഠനരീതി, പാഠ്യ-പഠ്യേതര കാര്യങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ, കോളേജിന്റെ ഭരണ രീതി, സമൂഹത്തിനു നൽകുന്ന സംഭാവനകൾ എന്നീ മേഖലക ളിൽ കോളേജിൻറെ അതുല്യമായ പ്രവർത്തന മികവ് വിലയിരുത്തുവാനായി അറുപതോളം മാനദണ്ഡങ്ങളിലുള്ള പ്രവർത്തനങ്ങളെയാണ് NAAC വിദഗ്ദ്ധർ വില യിരുത്തിയത്.
കോളേജ് മാനേജ്മെൻറ്, അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ നടത്തിയ കഴിഞ്ഞ പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിക്കാ ൻ കഴിഞ്ഞത് . ഇതിന്റെ ഭാഗമായി NAAC അധികാരികൾ നേരിട്ട് നടത്തിയ വിദ്യാർത്ഥികളുടെ സംതൃപ്‌തി സർവേയിൽ, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ് കോർ അമൽജ്യോതിക്കു ലഭിച്ചത് ഈ ഉന്നത വിജയം കൈവരിക്കുവാൻ കോളേജിനെ സഹായിച്ചു. NAAC അക്രെഡിറ്റേഷൻ പ്രക്രിയയിൽ പുതിയ പരിഷ്കാരങൾ ന ടപ്പിൽ വരുത്തിയതിനു ശേഷം കേരളത്തിൽ ആദ്യമായി നടന്ന അക്രെഡിറ്റേഷനാണ് അമൽ ജ്യോതിയിൽ നടന്നത്. ഇതിൽ ഉന്നത വിജയം കൈവരിച്ചത് ഡിജിറ്റ ൽ ഡോക്യൂമെന്റേഷൻ വിദ്യയിൽ അമൽ ജ്യോതിയുടെ മികവും സൂചിപ്പിക്കുന്നു .
ജൂലൈ 18 നു കോളേജ് ഓഡിറ്റോറിയത്തിൽ കൂടിയ അനുമോദന യോഗത്തിൽ കോളേജ് രക്ഷാധികാരി അഭിവന്ദ്യ മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപത വികാർജനറലും കോളേജ് ട്രസ്റ്റിയുമായ ഫാ . ബോബി അലക്സ് മണ്ണംപ്ളാക്കലും, കോളേജ് അധികാരികളുടെയും, അദ്ധ്യാപക-അനധ്യാപകരുടെയും വിദ്യാർത്ഥി ക ളുടെയും സംയുക്ത പരിശ്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയും കോളേജിനുണ്ടായ ഈ വലിയ നേട്ടത്തിന് എല്ലാവരെയും അനുമോദിക്കുകയും ചെയ്തു. യോഗത്തിൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ റവ. ഫാ. ഡോ . റോയ് എബ്രഹാം പഴയപറമ്പിൽ , എം. ജി. സർവകലാശാല മുൻ രജിസ്ട്രാർ ഡോ . ജോസ് ജെയിംസ് എന്നിവർ ആശം സ അർപ്പിച്ചു . പ്രിൻസിപ്പൽ ഡോ . ലില്ലിക്കുട്ടി ജേക്കബ്, IQAC കോർഡിനേറ്റർ ഡോ . നിമി ആൻ വിൻസെന്റ് എന്നിവർ എല്ലാ സഹപ്രവർത്തകരോടും നന്ദി അറിയി ക്കുകയും ചെയ്തു .
2023-ൽ ഓട്ടോണോമസ് പദവി ലഭിച്ചതും ഏഴു അക്കാദമിക വിഭാഗങ്ങൾക്ക് NBA അക്രെഡിറ്റേഷൻ ഉള്ളതും കോളേജിന്റെ പ്രവർത്തന മികവിനെ സൂചിപ്പിക്കുന്നു . 2030 ജൂൺ വരെ ഉള്ള അഞ്ചു വർഷത്തേക്കാണ് NAAC A + ഗ്രേഡിന്റെ കാലാവധി .

+ There are no comments
Add yours