കാഞ്ഞിരപ്പള്ളി മൈക്കഇംഗ്ളീഷ് മീഡിയം ഹൈസ്കൂൾ, ബഷീർ ദിനം ആഘോഷിച്ചു. കുട്ടികൾ വിവിധ കലാപരിപാടികളിലൂടെ ബഷീറിന്റെ പ്രശസ്തമായ കഥാപാത്രങ്ങളെ അനുസ്മരിച്ചു. ബഷീറിന്റെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി പ്രദർശനം സംഘടിപ്പിക്കുകയും, അവരുടെ ആനിമേഷനുകളും കുട്ടികൾ അവതരിപ്പിക്കുകയും ചെയ്തു. സ്കൂൾ ഹെഡ് മിസ്ട്രസ് പിഎ ലൈല, പി.ടി.എ പ്രസിഡന്റ് ജാഫർ ജലീൽ കോട്ടവാതുക്കൽ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കാളിയായി.


+ There are no comments
Add yours