കാഞ്ഞിരപ്പള്ളി: അസോവ കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീദ്രല്‍ യൂണിറ്റ് വാര്‍ഷികം കത്തീദ്രല്‍ കോണ്‍ഫറന്‍സ് ഹാളില്‍വച്ച് നടന്നു. യൂണിറ്റ് പ്രസിഡന്റ് കെ.ജെ. ചെറിയാന്‍ കുരിശുംമൂട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം കത്തീദ്രല്‍ വികാരി ഫാ. കുര്യന്‍ താമരശ്ശേരി ഉദ്ഘാടനം ചെയ്തു. അസോവ കാഞ്ഞിരപ്പള്ളി രൂപത പ്രസി ഡന്റ് എബ്രാഹം മാത്യു പന്തിരുവേലില്‍ മുഖ്യപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പറും അസോവ അംഗവുമായ ജോയി മുണ്ടാമ്പള്ളി, അസോവ രൂപതാ സെക്രട്ടറി സണ്ണി ജോസഫ് വെട്ടം, റ്റി.സി.ചാക്കോ വാവലുമാക്കല്‍, ജോര്‍ജുകുട്ടി സേവ്യര്‍ ഒരപ്പുഴിക്കല്‍ എന്നിവര്‍ സംസാരിച്ചു.


+ There are no comments
Add yours