മുരിക്കുംവയൽ ഗവ : എൽപി സ്‌കൂൾ ‘നമുക്കൊരുക്കാം അവർ പഠിക്കട്ടെ ‘ എന്ന സന്ദേശമുയർത്തി മുഴുവൻ കുട്ടികൾക്കും ഡി വൈ എഫ് ഐ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഡി വൈ എഫ് ഐ നടത്തി വന്നിരുന്ന പഠനോപകരണ വിതരണോദ്ഘാടനം സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി ഷമിം അഹമ്മദ് നിർവ്വഹിച്ചു.

ഡി വൈ എഫ് ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി ലിനു കെ ജോൺ, പ്രസിഡൻ്റ് റിനോഷ് .കെ. രാജേഷ്, നേതാക്കളായ അജിത പി സതീഷ്, അൽ റിയാസ്, അഖിൽ, മനു, അമൽ, അനുമോൻ , സുകേഷ്, സി പി ഐ എം മുണ്ടക്കയം സൗത്ത് ലോക്കൽ സെക്രട്ടറി പി കെപ്രദീപ്, ജിതിൻ എം ജയൻ എന്നിവർ സംസാരിച്ചു. മേഖല പ്രസിഡൻ്റ ബിപിൻ വിശ്വനാഥ് അധ്യക്ഷനായി.

+ There are no comments
Add yours